<
  1. News

വേൾഡ് കോഫി കോൺഫെറെൻസിന് ആദ്യമായി ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ

സെപ്റ്റംബറിൽ നടക്കുന്ന വേൾഡ് കോഫി കോൺഫെറെൻസിന് ആദ്യമായി ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. ഡബ്ല്യുസിസിയുടെ ബ്രാൻഡ് അംബാസഡറായി ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയെ പ്രഖ്യാപിച്ചു.

Raveena M Prakash
India will host World coffee conference in September
India will host World coffee conference in September

സെപ്റ്റംബറിൽ നടക്കുന്ന വേൾഡ് കോഫി കോൺഫെറെൻസിന് ആദ്യമായി ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. ഏഷ്യയിൽ ആദ്യമായി അഞ്ചാമത് വേൾഡ് കോഫി കോൺഫറൻസിന് (WCC) ഇന്ത്യ ആതിഥേയത്വം വഹിക്കും, സെപ്റ്റംബർ 25 മുതൽ 28 വരെ ബെംഗളൂരുവിൽ വെച്ചാണ് വേൾഡ് കോഫി കോൺഫെറെൻസ് നടക്കുക. ഡബ്ല്യുസിസിയുടെ ബ്രാൻഡ് അംബാസഡറായി ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയെ പ്രഖ്യാപിച്ചു.

'Sustainability through Circular Economy and Regenerative Agriculture' എന്നതാണ് അഞ്ചാമത് വേൾഡ് കോഫി കോൺഫെറെൻസിന്റെ കേന്ദ്ര വിഷയമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ വേൾഡ് കോഫി കോൺഫെറെൻസിന്റെ ഇവന്റ് ലോഗോയും തീമും പ്രകാശനം ചെയ്തു. 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള നിർമ്മാതാക്കൾ, ക്യൂറർമാർ, റോസ്റ്ററുകൾ, കയറ്റുമതിക്കാർ, നയ നിർമ്മാതാക്കൾ, ഗവേഷകർ എന്നിവർ ഡബ്ല്യുസിസി 2023 ൽ ഒത്തുചേരുമെന്ന് പരിപാടിയുടെ സംഘടകർ ചടങ്ങിൽ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും 

Pic Courtesy: Pexels.com

English Summary: India will host World coffee conference in September

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds