<
  1. News

ഇന്ത്യ ജലമേഖലയിൽ 240 ബില്യൺ ഡോളർ നിക്ഷേപിക്കും: ജലശക്തി മന്ത്രി ഷെഖാവത്ത്

ഇന്ത്യയുടെ ജലമേഖലയിൽ 240 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഭൂഗർഭജലനിരപ്പ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പുനരുദ്ധാരണ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് യുഎന്നിനെ അറിയിച്ചു.

Raveena M Prakash
India will invest 240 billion dollar in water sector says Jalshakthi Minister Gajendra Singh Shekhawath
India will invest 240 billion dollar in water sector says Jalshakthi Minister Gajendra Singh Shekhawath

ഇന്ത്യയുടെ ജലമേഖലയിൽ 240 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, ഇത് രാജ്യത്തിന്റെ ഭൂഗർഭജലനിരപ്പ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പുനരുദ്ധാരണ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് യുഎന്നിനെ അറിയിച്ചു. വ്യാഴാഴ്ച യുഎൻ വാട്ടർ കോൺഫറൻസ് 2023-നെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. 


രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പാക്കുന്നതിനും, എല്ലാവർക്കും ശുദ്ധജലവും ശുചിത്വവും എന്ന സുസ്ഥിര വികസന ലക്ഷ്യം (SDG) 6 കൈവരിക്കുന്നതിന് ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല പരിപാടികളും ശ്രമങ്ങളെക്കുറിച്ചും കേന്ദ്ര മന്ത്രി ചടങ്ങിൽ വിശദികരിച്ചു. സ്റ്റാർട്ടപ്പുകൾ, ജല-ഉപഭോക്തൃ അസോസിയേഷനുകൾ എന്നിവയുമായി സഹകരിച്ച് സർക്കാർ സ്രോതസ്സുകൾ വഴി 240 ബില്യൺ ഡോളറിലധികം നിക്ഷേപം ജലമേഖലയിൽ നടത്തിയിട്ടുണ്ട്, എന്ന് ശുചിത്വത്തിനും കുടിവെള്ളത്തിനും സാർവത്രിക പ്രവേശനം ഉറപ്പാക്കാൻ ഇന്ത്യ രണ്ട് പ്രധാന ദൗത്യങ്ങൾ നടപ്പാക്കുന്നു എന്ന് യുഎൻ ജനറൽ അസംബ്ലിയിൽ ദേശീയ പ്രസ്താവന നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു.  

കാലാവസ്ഥാ പ്രതിരോധം, നിർണായകമായ ജലസംഭരണ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പുനരുദ്ധാരണ പരിപാടിയാണ് ഇന്ത്യ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രം കാരണം, ലോകത്ത് ഭൂഗർഭജലം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നും, അദ്ദേഹം പറഞ്ഞു. രാജ്യത്തെ നദീ പുനരുജ്ജീവനം, മലിനീകരണം കുറയ്ക്കൽ, ആവാസവ്യവസ്ഥകളുടെ സംരക്ഷണം, നദീതട പരിപാലനത്തിനുള്ള സമഗ്ര സമീപനം എന്നിവയിൽ ഈ ദൗത്യം ഒരു മാതൃകാപരമായ മാറ്റം സൃഷ്ടിച്ചു, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, ഗ്രാമീണ ജലസുരക്ഷാ പദ്ധതികളിലൂടെ ജലവിതരണവും സംയോജിപ്പിച്ച് ഭൂഗർഭജലനിരപ്പ് പുനഃസ്ഥാപിക്കുന്നതിനും, ജല സ്രോത്രസ്സുകളെയും സംരക്ഷിക്കുന്നതിനും സമൂഹങ്ങളെ സൃഷ്ടിക്കുന്നതിനും ഞങ്ങൾ പരിശ്രമിക്കുന്നു എന്നും, ജല ഉപയോഗത്തിൽ താഴെത്തട്ടിൽ നിന്ന് സംരക്ഷണം നൽകുന്നതിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും, കൂടാതെ നിലവിലുള്ള പ്രോഗ്രാമുകളുടെ സംയോജനം, പ്രോത്സാഹനങ്ങളിലൂടെ ഈ പദ്ധതികൾക്ക് ധനസഹായം നൽകുന്നു, എന്ന് അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കാലവർഷക്കെടുതിയിലും, ആലിപ്പഴ വർഷത്തിലും മഹാരാഷ്ട്രയിൽ 18,000 ഹെക്ടർ കൃഷിഭൂമി നശിച്ചു

English Summary: India will invest 240 billion dollar in water sector says Jalshakthi Minister Gajendra Singh Shekhawath

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds