പ്രമുഖ പൊതുമേഖല ബാങ്കായ ഇന്ത്യൻ ബാങ്ക് കർഷകർക്ക് നൽകുന്ന സ്വർണ വായ്പയുടെ പലിശ നിരക്ക് ഏഴ് ശതമാനമായി കുറച്ചു. ബമ്പർ അഗ്രി ജുവൽ എന്ന പേരിൽ അറിയപ്പെടുന്ന ബാങ്കിന്റെ ഹ്രസ്വകാല സ്വർണ്ണ വായ്പ പദ്ധതിയുടെ പലിശ നിരക്കാണ് കുറച്ചത്. നേരത്തെ വായ്പയുടെ പലിശ നിരക്ക് 7.5 ശതമാനമായിരുന്നു. നിലവിലെ പകർച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത് ധനസഹായം ആവശ്യമുള്ള കർഷകർക്ക് കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ വായ്പ നൽകാനുളള സംവിധാനവും ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
2020 ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ അഗ്രി ജുവൽ വായ്പകളുടെ പലിശ ഏഴ് ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്, അതായത് പ്രതിമാസം ഒരു ലക്ഷത്തിന് 583 രൂപ മാത്രമാണ്, ബാങ്ക് അറിയിച്ചു. ബമ്പർ അഗ്രി ജുവൽ ലോൺ സ്കീം പ്രകാരം ആഭരണ മൂല്യത്തിന്റെ 85 ശതമാനം ബാങ്ക് വായ്പയായി നൽകുന്നു.
Leading public sector bank Indian Bank has slashed interest rates on gold loans to farmers to seven per cent. The bank has slashed interest rates on its short-term gold loan scheme, known as Bumper Agri Jewel.
Share your comments