ഒരു രാജ്യം ഒരു നമ്പർ. പാചകവാതക വിതരണത്തിൽ പുതിയ പരിഷ്കാരവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഇന്നുമുതൽ രാജ്യമാകെ 77 18 95 5 5 5 5 എന്ന ഗ്യാസ് ബുക്കിംഗ് നമ്പർ നിലവിൽ വരും. സ്വകാര്യ കമ്പനിയുമായി ചേർന്നാണ് ഇൻഡയിൻ ഈ രീതി നടപ്പിലാക്കുന്നത്. ടെലികോം സർക്കിൾ മാറിയാലും ഉപഭോക്താക്കൾക്ക് ഇനി എവിടെനിന്നും പാചകവാതകം ബുക്ക് ചെയ്യാവുന്നതാണ്. ഇത് കൂടാതെ എസ്എംഎസ്, ഐ വി ആർ എസ് തുടങ്ങിയ രീതിയിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം.

ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ഈ സേവനം ലഭ്യമാകും.കൺസ്യൂമർ നമ്പറിലെ ആദ്യത്തെ മൂന്ന് എന്ന നമ്പർ ഒഴിവാക്കി ബാക്കി 16 അക്കങ്ങളാണ് ബുക്കിങ്ങിന് നൽകേണ്ടത്.പാചകവാതകം ബുക്ക് ചെയ്യാൻ രജിസ്റ്റർ ചെയ്ത നമ്പർ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
കണക്ഷൻ എടുക്കുന്ന സമയത്ത് ഉപയോഗിച്ച നമ്പർ പ്രവർത്തനക്ഷമമല്ലെങ്കിൽ പുതിയ നമ്പർ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യണം.ഇതിന് ഉപഭോക്താവ് ഉപഭോക്തൃ ഐഡി നൽകണം. പിന്നീട് ഐ വി ആർ എസ് എസ് സംവിധാനം ഉപയോഗിച്ച് നമ്പറിൽ മാറ്റം വരുത്തും. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ഓയിൽ സൈറ്റ് സന്ദർശിക്കുക.
Thumbnail: പാചകവാതക ബുക്കിങ്ങിന്ന് പുതിയ നമ്പർ 77 18 95 55 55
Share your comments