1. News

ഒരു യുഗം അവസാനിച്ചു...

ഇന്ത്യൻ കായിക ഇതിഹാസം പത്മശ്രീ മിൽഖാ സിങ് വിടവാങ്ങി. ഏറ്റവും വേഗത കൂടിയ ഓട്ടക്കാരൻ ആയ അദ്ദേഹം പറക്കും സിംഗ് എന്നറിയപ്പെട്ടു. രാജ്യാന്തര കായികമത്സരങ്ങളിൽ വിജയഗാഥകൾ രചിച്ച അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് മൊണാലിയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണപ്പെട്ടത്. ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് അത്‌ലറ്റിക് ഫൈനലിസ്റ്റും, കോമൺവെൽത്ത് ചാമ്പ്യനുമായിരുന്നു. കോവിഡ് മൂലമായിരുന്നു മരണം.

Priyanka Menon
മിൽഖാ സിങ്
മിൽഖാ സിങ്

ഇന്ത്യൻ കായിക ഇതിഹാസം പത്മശ്രീ മിൽഖാ സിങ് വിടവാങ്ങി. ഏറ്റവും വേഗത കൂടിയ ഓട്ടക്കാരൻ ആയ അദ്ദേഹം പറക്കും സിംഗ് എന്നറിയപ്പെട്ടു. രാജ്യാന്തര കായികമത്സരങ്ങളിൽ വിജയഗാഥകൾ രചിച്ച അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് മൊണാലിയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണപ്പെട്ടത്. ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് അത്‌ലറ്റിക് ഫൈനലിസ്റ്റും, കോമൺവെൽത്ത് ചാമ്പ്യനുമായിരുന്നു. കോവിഡ്  മൂലമായിരുന്നു മരണം.

കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിൻറെത്. മിൽഖാ ദ റൈസ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥയിൽ അദ്ദേഹം വിവരിക്കുന്ന തന്റെ ജീവിതകഥ ഏവർക്കും പ്രചോദനം പകരുന്നതാണ്. അദ്ദേഹത്തിൻറെ ജീവിതത്തെ ആസ്പദമാക്കി ബാഗ് മിൽക്കാ ബാഗ് എന്ന പേരിൽ ബോളിവുഡിൽ ഇറങ്ങിയ സിനിമ ഏറെ ജനപ്രീതി നേടി.

ഏഷ്യൻ ഗെയിംസിലും, കോമൺവെൽത്ത് ഗെയിംസിലും 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ നേടിയ താരമാണ് അദ്ദേഹം. 1956ലെ മെൽബൺ ഒളിമ്പിക്സിലും, 1966 റോം ഒളിമ്പിക്സിലും, 1964 ടോക്കിയോ ഒളിമ്പിക്സിലും അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി പങ്കെടുത്തു. 1962 ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിലും 4*400 മീറ്ററിലും റിലേയിലും അദ്ദേഹം ഇന്ത്യക്കായി സ്വർണ്ണം നേടി. 

1964 ൽ കൽക്കട്ടയിൽ നടന്ന ദേശീയ ഗെയിംസിൽ 400 മീറ്ററിൽ അദ്ദേഹം വെള്ളിമെഡലും കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് പത്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

Indian sports legend Padma Shri Milkha Singh has resigned. He was the fastest runner and was known as the Flying Singh. He wrote success stories at international sports competitions and died at a hospital in Monali at 11.30 last night. He was India's first Olympic athletic finalist and Commonwealth Champion. The death was caused by Kovid

ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റൻ പദവി നൽകിയും അദ്ദേഹത്തെ രാജ്യം ആദരിച്ചു.

English Summary: Indian sports legend Padma Shri Milkha Singh has died

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds