1. News

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി

ആനകൾക്കായ്‌ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി മഥുരയില്‍ തുറന്നു. വനം വകുപ്പും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് മഥുരയിലെ ഫറയിൽ ആശുപത്രിനിര്‍മ്മിച്ചിരിക്കുന്നത്. 12, 000 ചതുരശ്രയടി സ്ഥലത്താണ് നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്ന ആശുപത്രി. ആനകളുടെ വിദഗ്ധ ചികില്‍സ ലക്ഷ്യമിട്ടാണ് ആശുപത്രി തുറന്നിരിക്കുന്നത്.

KJ Staff
elephant

ആനകൾക്കായ്‌ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി മഥുരയില്‍ തുറന്നു. വനം വകുപ്പും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് മഥുരയിലെ ഫറയിൽ ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്.12, 000 ചതുരശ്രയടി സ്ഥലത്താണ് നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്ന ആശുപത്രി.ആനകളുടെ വിദഗ്ധ ചികില്‍സ ലക്ഷ്യമിട്ടാണ് ആശുപത്രി തുറന്നിരിക്കുന്നത്. വയര്‍ലെസ് ഡിജിറ്റല്‍ എക്‌സ്‌റേ,തെര്‍മല്‍ ഇമേജിംങ്,അള്‍ട്രാ സോണോഗ്രാഫി, ലേസര്‍ തെറാപ്പി,ഹൈഡ്രോതെറാപ്പി, കൂടുകള്‍,ഉയര്‍ത്താനുള്ള ഉപകരണം എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. മുറിവേറ്റവയും രോഗംബാധിച്ചവയും വാര്‍ദ്ധക്യം ബാധിച്ചവയുമായ ആനകളെ ചികില്‍സിക്കാനുള്ള സൗകര്യമാണഉള്ളത്. ആനകളുടെ സുരക്ഷ ഉറപ്പിക്കുന്നതിനായി ചുറ്റും സിസിടിവിയും ഒരുക്കിയിട്ടുണ്ട്.

Elephant hospital

ആനകള്‍ക്കുള്ള ചികിത്സ മാത്രമല്ല, ആനകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.നാട്ടില്‍ മെരുക്കി വളര്‍ത്തുന്ന ആനകളുടെ നേരെ ക്രൂരത കൂടിയിട്ടുണ്ട് എന്നാണ് എന്‍.ജി.ഒയുടെ പഠനങ്ങള്‍ പറയുന്നത്. ആനകള്‍ക്കായുള്ള ആശുപത്രി ആനകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് വലിയ രീതിയില്‍ സഹായകമാകുമെന്നാണ് കണക്ക് കൂട്ടല്‍.

English Summary: India's first elephant hospital in Madurai

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters