News

കശുമാങ്ങയിൽനിന്ന് സോഡ

cashew fruit

വിപണിയിലേക്ക്ഇനി കശുമാങ്ങയിൽ നിന്നുള്ള സോഡയും. 2019 ജനുവരിയോടെ ഇത് വിപണിയിലെത്തും. കശുമാങ്ങയിൽനിന്നുള്ള ജ്യൂസ്, ജാം എന്നീ മൂല്യവർധിത ഉത്പന്നങ്ങളും സോഡയ്ക്കു പുറമെ വിപണിയിൽ ലഭ്യമാക്കും.ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള നടപടികൾ കശുവണ്ടി വികസന കോർപ്പറേഷൻ നടപ്പിലാക്കി വരികയാണ്. ഇതിനായി അഞ്ചുപേർക്ക് പരിശീലനം നൽകിയിട്ടുണ്ട്.മെഷീൻ ലഭിക്കുന്നതോടെ ഉത്പാദനം ആരംഭിക്കും. ഉത്പാദിപ്പിക്കുന്നവ കോർപ്പറേഷൻ്റെ ഔട്ട്‌ലെറ്റുകൾ വഴി ഇവ വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

cashew fruit

എല്ലാവർക്കും താങ്ങാവുന്ന വിലയിലാണ് ഉത്പന്നങ്ങൾ ലഭ്യമാക്കുക. സീസൺ ആരംഭിക്കുമ്പോൾത്തന്നെ ഉത്പാദനവും തുടങ്ങും. കശുമാങ്ങയുടെ ഗുണനിലവാരം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്‌.നിലവിൽ 15 ഉത്പന്നങ്ങൾ കോർപ്പറേഷൻ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കശുവണ്ടിപ്പരിപ്പിൽ നിന്നുള്ള സൂപ്പിനും ‘കാഷ്യു വിറ്റ’യ്ക്കും വിപണിയിൽ ആവശ്യക്കാരുണ്ട്.കൂടാതെ, ചോക്ലേറ്റ് പോലുള്ള മറ്റ് ഉത്പന്നങ്ങൾക്കും അന്വേഷണം വരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കോർപ്പറേഷൻ പദ്ധതിയിടുന്നത്. പുതിയ തരം മൂല്യവർധിത ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം തൊഴിലാളികൾക്ക് ചെറിയൊരു വരുമാനവുമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. കേരളത്തിൽ കോർപ്പറേഷന് 30 ഫാക്ടറികളാണുള്ളത്.


English Summary: Soda from cashew

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine