രാജ്യത്തെ പ്രധാന വിളകളായ ഗോതമ്പ്, അരി, ചോളം, എണ്ണക്കുരു, കരിമ്പ് തുടങ്ങിയ വിളകൾ ഈ വർഷം റെക്കോർഡ് ഉൽപ്പാദനം രേഖപ്പെടുത്തി. 2022-23 വർഷത്തിൽ രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 315.6 മെട്രിക് ടണ്ണിൽ നിന്ന് 330.5 ദശലക്ഷം ടൺ (MT) ആയി ഉയരുമെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം വെളിപ്പെടുത്തി. 2022-23 വർഷകാലയളവിൽ ഗോതമ്പിന്റെ മൊത്തം ഉൽപ്പാദനം 112.7 മെട്രിക് ടൺ ആയി കണക്കാക്കപ്പെടുന്നു, എന്നാൽ ഇത് മുൻവർഷത്തെ അപേക്ഷിച്ച് 5 മെട്രിക് ടൺ കൂടുതലാണ്.
രാജ്യത്തെ അരി ഉൽപ്പാദനം 135.5 മെട്രിക് ടൺ ആണെന്ന് കേന്ദ്രം കണക്കാക്കുന്നു, ഇത് മുൻവർഷത്തെ ഉൽപാദനത്തെ അപേക്ഷിച്ച് 6 മെട്രിക് ടൺ കൂടുതലാണെന്ന് കേന്ദ്രം സൂചിപ്പിച്ചു. 2022-23 വർഷ കാലയളവിൽ ചോളത്തിന്റെ ഉൽപ്പാദനം 35.9 മെട്രിക് ടൺ ആയി കണക്കാക്കപ്പെടുന്നു, ഇത് മുൻവർഷത്തെ ഉൽപാദനത്തേക്കാൾ 2.1 മെട്രിക് ടൺ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2022-23 വർഷ കാലയളവിൽ പയറുവർഗങ്ങളുടെ ആകെ ഉൽപ്പാദനം 27.5 മെട്രിക് ടൺ ആയി രേഖപ്പെടുത്തി.
സോയാബീൻ, റാപ്സീഡ്-കടുക് എന്നിവയുടെ ഉത്പാദനം യഥാക്രമം 14.9 MT, 12.4 MT എന്നിങ്ങനെയായി കണക്കാക്കുന്നത്, ഇത് മുൻ വർഷത്തെ ഉൽപാദനത്തേക്കാൾ യഥാക്രമം 1.9 MT, 0.5 MT വരെ കൂടുതലാണ്. 2022-23 വർഷകാലയളവിൽ രാജ്യത്തെ മൊത്തം എണ്ണക്കുരു ഉൽപ്പാദനം 40.9 മെട്രിക് ടൺ ആയി രേഖപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം രാജ്യത്തു പരുത്തിയുടെ ഉൽപ്പാദനം 34.3 ദശലക്ഷം ബെയിൽസ് ആയി കണക്കാക്കപ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: ഡിജിറ്റൽ വിള സർവേ ആരംഭിക്കാൻ 6 സംസ്ഥാനങ്ങളുമായി കേന്ദ്രം കരാർ ഒപ്പിട്ടു
Source: Union Ministry Of Agriculture
Pic Courtesy: Pexels.com
Share your comments