1. News

ഓണക്കിറ്റിൽ ഇത്തവണ വെളിച്ചെണ്ണ ഉണ്ടാകില്ല

വെളിച്ചെണ്ണ പൊട്ടിയൊഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.

Darsana J

1. ഓണക്കിറ്റിൽ ഇത്തവണ വെളിച്ചെണ്ണ ഉണ്ടാകില്ല. വെളിച്ചെണ്ണ പൊട്ടിയൊഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു. ചിങ്ങം ഒന്നിന് ശേഷം കിറ്റ് വിതരണം ആരംഭിക്കും. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ ഇത്തവണത്തെ ഓണക്കിറ്റിലുണ്ടാകും.

2. പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ നടത്താൻ മാതാപിതാക്കളെ സഹായിക്കുന്ന പദ്ധതിയാണിത്. പോസ്റ്റോഫീസുകൾ, ദേശസാൽകൃത, വാണിജ്യ ബാങ്കുകൾ എന്നിവിടങ്ങളിൽ പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ പേരിൽ സേവിങ്സ് അക്കൗണ്ടായി നിക്ഷേപം ആരംഭിക്കാം. 14 വർഷം നിക്ഷേപം നടത്താം. 21 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിക്ഷേപത്തിന് 7.6 ശതമാനം പലിശ ലഭിക്കും.

3. മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ ആശുപത്രികളെ രോഗി ജനസൗഹൃദമാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രം ഉയർത്തുന്നത്.

4. സംസ്ഥാനത്തെ പ്രഥമ സംരംഭക, സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തൃശൂർ കോർപ്പറേഷൻ. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് പ്രഖ്യാപനം നടത്തിയത്. കോർപറേഷന്റെ എന്റർപ്രണർ സപ്പോർട്ട് സെല്ലും മന്ത്രി ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വർഷത്തിൽ 2,000 സംരംഭങ്ങൾ ആരംഭിക്കാനാണ് കോർപ്പറേഷന്റെ ലക്ഷ്യം.

ബന്ധപ്പെട്ട വാർത്തകൾ: കൊതിയേറും മത്സ്യവിഭവങ്ങളുമായി ഭട്ട്റോഡ് ബീച്ചിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ

5. സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷണത്തിലെ വൈവിധ്യത്തിനും പ്രാധാന്യം നൽകണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കേരളത്തിന് ആവശ്യമായ അരിയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. പഴം, പച്ചക്കറി, കിഴങ്ങുവർഗ്ഗവിളകൾ, ചെറുധാന്യങ്ങൾ എന്നിവയുടെ ഉൽപാദനവും ലഭ്യതയും അരിയാഹാരത്തിന്റെ ദൗർലഭ്യം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

6. ഇരിക്കൂർ ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതിയുടെ കാർഷിക നഴ്‌സറിയും ജൈവവള വിപണന കേന്ദ്രവും ഉദ്ഘാടനം ചെയ്ത് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. പച്ചക്കറി വിത്തുകൾ, തൈകൾ, ജൈവ കീടനാശിനി, നടീൽ വസ്തുക്കൾ തുടങ്ങിയവ നഴ്സറിയിൽ ലഭ്യമാണ്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപന. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളും ഇവിടെ ലഭിക്കും.

7. ഓണാഘോഷ പരിപാടികൾ ജനകീയ ഉത്സവമാക്കി മാറ്റണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിനായി മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാതല ഓണാഘോഷ പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 2 മുതൽ 11 വരെയാണ് ജില്ലയിൽ ഓണാഘോഷ പരിപാടികൾ നടക്കുക.

8. കർഷകർ വലിയ രീതിയിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഉൽപാദനത്തിന് അർഹമായ ലാഭം ലഭിക്കുന്നില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. തിരുവനന്തപുരത്ത് ആരംഭിച്ച ഫാം ഫെയ്‌സ് ഇ മാർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണത്തെ ഓണ ചന്തകളിൽ കർഷകരുടെ ഉൽപന്നങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

9. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കൊടിയത്തൂരിൽ മുരിങ്ങാത്തോട്ടം നിർമാണത്തിന് തുടക്കം. തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് തോട്ടം നിർമിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ഉപ്പേരൻ നിർവഹിച്ചു.

 

10. ക​ട​ൽ​വി​ഭ​വ​മാ​യ സ​ഫേ​ല​ കൃ​ഷിയ്ക്ക് തുടക്കം കുറിച്ച് ഒ​മാ​ൻ അ​ക്വാ​ക​ൾ​ച​ർ ക​മ്പ​നി. ഒ​രു കോ​ടി റി​യാ​ൽ ചെ​ല​വി​ൽ സ​ലാ​ല​യി​ലെ മി​ർ​ബാ​ത്തി​ലാണ് കൃഷി ചെയ്യുന്നത്. വ​ർ​ഷം​തോ​റും 600 ട​ൺ സ​ഫേ​ല ഉ​ൽ​പാ​ദി​പ്പി​ക്കാ​നാണ് പ​ദ്ധ​തി​യുടെ ലക്ഷ്യം. കി​ലോയ്​ക്ക് 30 റി​യാ​ൽ മു​ത​ൽ 70 റി​യാ​ൽ വ​രെയാണ് ആഗോളവിപണിയിൽ സഫേ​ലയുടെ വില.

11. കേരളത്തിൽ ശാന്തമായ കാലാവസ്ഥ തുടരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടാകും. കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് പതിനഞ്ച് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: There will be no coconut oil in Onam kit this time

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds