<
  1. News

ശക്തമായ മഴ ഇന്ത്യയിലെ നെൽകൃഷിയെ ശക്തിപ്പെടുത്തി

ഇന്ത്യയിലെ കർഷകർ 28.3 ദശലക്ഷം ഹെക്ടറിൽ ഏകദേശം 69.9 ദശലക്ഷം ഏക്കറിൽ വേനൽക്കാലത്ത് നെല്ല് നട്ടുപിടിപ്പിച്ചു, കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 3.28% മായി വർധിച്ചു.

Raveena M Prakash
India's Paddy cultivation has got improved by summer monsoon
India's Paddy cultivation has got improved by summer monsoon

ഇന്ത്യയിലെ കർഷകർ 28.3 ദശലക്ഷം ഹെക്ടറിൽ ഏകദേശം 69.9 ദശലക്ഷം ഏക്കറിൽ വേനൽക്കാലത്ത് നെല്ല് നട്ടുപിടിപ്പിച്ചു, കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 3.28% മായി വർധിച്ചു, ശക്തമായ മൺസൂൺ മഴ ഏക്കർ വിസ്തൃതിയെ പ്രോത്സാഹിപ്പിച്ചതായും കണക്കുകൾ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉൽപ്പാദക രാജ്യമായ ഇന്ത്യയിൽ ഉയർന്ന നെല്ല് നടുന്നത്, പ്രധാന ധാന്യത്തിന്റെ ഉത്പാദനം കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുമെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ കയറ്റുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ, കയറ്റുമതി ഏകദേശം പകുതിയായി കുറയ്ക്കുന്ന ഒരു നീക്കം നടത്തി. വിദേശത്തേക്ക് അരി കയറ്റുമതി ചെയ്യുന്നത് നിർത്തലാക്കാൻ കഴിഞ്ഞ മാസം അവസാനം ഇന്ത്യ ഉത്തരവിട്ടു.

കർഷകർ സാധാരണയായി നെല്ല്, പരുത്തി, സോയാബീൻ, കരിമ്പ്, നിലക്കടല എന്നിവ മറ്റ് വിളകൾക്കിടയിൽ നടാൻ തുടങ്ങിയിരുന്നു, എന്നാൽ ജൂൺ 1 മുതൽ, ഇന്ത്യയിൽ മൺസൂൺ മഴ എത്തി. ഇന്ത്യയിലെ പകുതിയോളം കൃഷിയിടങ്ങളിലും ജലസേചനം ഇല്ലാത്തതിനാൽ വേനൽമഴ ലഭിക്കുന്നത് ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് വളരെ നിർണായകമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ, ഇന്ത്യയിലെ മൺസൂൺ മഴ ശരാശരിയേക്കാൾ 5% കൂടുതലാരുന്നു, എന്നാൽ ജൂണിൽ സാധാരണയേക്കാൾ 10% മായി കുറഞ്ഞു, എന്നാൽ പിന്നീട് അവസാന ആഴ്ചകളിൽ ജൂലൈയിൽ ശരാശരി 13% ആയി ഉയർന്നു.

ഈ വർഷം, മൺസൂൺ മഴയുടെ കാലതാമസവും ജൂണിൽ കുറഞ്ഞ മഴയും, പ്രത്യേകിച്ച് ചില തെക്കൻ, കിഴക്കൻ, മധ്യ സംസ്ഥാനങ്ങളിൽ, വേനൽക്കാല വിളകളുടെ നടീൽ തടസ്സപ്പെടുത്തി, മൺസൂൺ ഏകദേശം ഒരാഴ്ച മുമ്പ് രാജ്യത്ത് മുഴുവനായി വ്യാപിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഖാരിഫ് സീസണിലെ നെൽവിത്ത് വിതയ്ക്കൽ 3.38 ശതമാനം ഉയർന്നു: കേന്ദ്ര കൃഷി മന്ത്രാലയം

Pic Courtesy: Pexels.com

English Summary: India's Paddy cultivation has got improved by summer monsoon

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds