
കര്‍ഷകര്‍ക്കിടയില്‍ സൂക്ഷ്മ ജലവിഭവ സേചനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ജലമന്ത്രാലയം രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചു. 9-ാമത് അന്താരാഷ്ട്ര സൂക്ഷ്മ ജലസേചന കോണ്‍ഫറന്‍സിന് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നടന്നത്. സൂക്ഷ്മ ജലസേചനവും ആധുനിക കൃഷിയും എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിൻ്റെ പ്രമേയം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സമ്മേളനം ഉദ്ഘാടനം ചെയ്തു . കര്‍ഷകരടക്കമുള്ളവരില്‍ സൂക്ഷ്മ ജലസേചനം വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അവബോധം വളര്‍ത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. 56 രാജ്യങ്ങളില്‍ നിന്നുള്ള 100 വിദേശ പ്രതിനിധികളടക്കം 740 പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ഇതില്‍ 100-ഓളം കാര്‍ഷിക ശാസ്ത്രജ്ഞരും ഉള്‍പ്പെടും. ശാസ്ത്രജ്ഞരും കര്‍ഷകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തി കൂടുതല്‍ കര്‍ഷകരില്‍ സൂക്ഷ്മ ജലസേചന മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്‌ഷ്യം.കൊണ്ട് ഉദ്ദേശിക്കുന്നത്.
Share your comments