ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നോവേറ്റീവ് ഫാര്‍മര്‍ പുരസ്‌കാരത്തിന് ഉണ്ണികൃഷ്ണന്‍ വടക്കുംചേരി അര്‍ഹനായി കൈപ്പറമ്പ് പഞ്ചായത്തിലെ പുത്തൂരില്‍നിന്നുള്ള ഉണ്ണികൃഷ്ണന്‍ കീടനാശിനി പ്രയോഗിക്കാതെ പച്ചക്കറി കൃഷി ചെയ്ത് ഈ നേട്ടം കൊയ്തത്.
ഒന്നരയേക്കര്‍ മൂന്നായിത്തിരിച്ച് ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പച്ചക്കറികൃഷി.ആദ്യത്തെ 50 സെന്റില്‍ കൃഷിയിറക്കും. ഇത് വിളവെടുപ്പിന് പാകമാവുമ്പോള്‍ തൊട്ടടുത്ത 50 സെന്റില്‍ അടുത്ത പച്ചക്കറി കൃഷിചെയ്യും.അങ്ങനെ വര്‍ഷം മുഴുവനും മാറിമാറി കൃഷി തുടരും. മത്തനും കുമ്പളവും വെണ്ടയും പയറുമടക്കം പ്രധാന പച്ചക്കറികളെല്ലാം കൃഷിയിത്തിലുണ്ട്. എട്ടുവര്‍ഷമായി ഉണ്ണികൃഷ്ണന്‍ കൃഷിരംഗത്തുണ്ട്.
ഹാര്‍ഡ്‌വേര്‍ എന്‍ജിനീയറിങ് ടെക്‌നീഷ്യനായിരുന്നു ഉണ്ണികൃഷ്ണന്‍. 2016-ല്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച പച്ചക്കറികര്‍ഷകനുള്ള അവാര്‍ഡ് ഉണ്ണികൃഷ്ണനായിരുന്നു. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത്‌തല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ നടന്ന പ്യുസ കൃഷിവിജ്ഞാന്‍ മേളയില്‍ പുരസ്‌കാരം സമ്മാനിച്ചു.
Share your comments