<
  1. News

പുഴകളിൽ നിന്ന് നീക്കിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും e-Tenderലൂടെ ലേലം ചെയ്യും

പുഴ പുനർജനി പദ്ധതി പ്രകാരം കരയിലേക്ക് നീക്കിയ ഇവ മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ വീണ്ടും പുഴയിലേക്ക് വീഴാതിരിക്കാനും വരുമാന നഷ്ടം സംഭവിക്കാതിരിക്കാനായി മുതൽക്കൂട്ടുന്നതിനും സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നടപടി.

Anju M U
River Banks 336
പുഴകളിൽനിന്ന് നീക്കിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും ഇ-ടെണ്ടറിലൂടെ ലേലം ചെയ്യാൻ നിർദേശം

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം പുഴകളിൽ അടിഞ്ഞു കൂടിയതിനെ തുടർന്ന് കരയിലേക്ക് നീക്കിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും ഇ-ടെണ്ടറിലൂടെ ലേലം ചെയ്തു നൽകാൻ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയത്. കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് നിർദേശം.
പുഴ പുനർജനി പദ്ധതി പ്രകാരം കരയിലേക്ക് നീക്കിയ ഇവ മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ വീണ്ടും പുഴയിലേക്ക് വീഴാതിരിക്കാനും വരുമാന നഷ്ടം സംഭവിക്കാതിരിക്കാനായി മുതൽക്കൂട്ടുന്നതിനും സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നടപടി.

ജില്ലയിൽ ഓരോ താലൂക്കിലും ചാർജ് ഓഫീസർമാരായി ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചു. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറുടെ ചുമതല എ.ഡി.എമ്മിനാണ്. സബ് കളക്ടർ, ആർ.ഡി.ഒ. എന്നിവർക്ക് ദുരന്തനിവാരണ പ്രവർത്തന ചുമതല നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും. ദുരന്തനിവാരണത്തിനായി ആവശ്യമുള്ള യന്ത്രങ്ങളുടെ വിവര ഡയറക്ടറി താലൂക്ക് തലത്തിൽ തയാറാക്കും. മുൻ വർഷങ്ങളിൽ നാശഷ്ടമുണ്ടായ സ്ഥലങ്ങളിൽ മുൻകൂർ തയാറെടുപ്പുകൾ സ്വീകരിക്കാൻ നിർദേശിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മാങ്ങകൾ പഴുപ്പിക്കുന്ന വാതക അറ വിപണിയിൽ

ആവശ്യമെങ്കിൽ ആളുകളെ അപകടസ്ഥലങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കണം. ക്യാമ്പുകൾ തുടങ്ങുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് മുൻകൂർ നടപടികൾ സ്വീകരിക്കണം. സ്വകാര്യവ്യക്തികളുടെ സ്ഥലത്തെ പരസ്യ ബോർഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥലം ഉടമയ്ക്ക് കത്തു നൽകാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

പ്രശ്‌നബാധിത പ്രദേശങ്ങളുടെ പട്ടിക തഹസിൽദാർമാർ തയാറാക്കി ബന്ധപ്പെട്ട ഡിവൈ.എസ്.പി. മാർക്കും സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നൽകണം. താലൂക്ക് തലത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. കൺട്രോൾ റൂമിൽ ജൂനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ, ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ സേവനം ലഭ്യമാക്കും.

വില്ലേജ് പരിധിയിലെ പുഴകൾ, പാറക്കെട്ടുകൾ, വെള്ളച്ചാട്ടം, അപകടകരമായ സ്ഥലങ്ങൾ എന്നിവ കണ്ടെത്തി തഹസിൽദാർമാർക്ക് റിപ്പോർട്ട് നൽകണം. ഇവ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയെ അറിയിക്കുകയും സ്ഥലങ്ങളിൽ അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണം.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പൊലീസ് സേന സജ്ജമാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൺട്രോൾ റൂം ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ യോഗത്തെ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാർഷിക സർവ്വകലാശാല പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

പൊതുസ്ഥലങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. പൊതുസ്ഥലങ്ങളിൽ അപകടകരമായി നിൽക്കുന്ന ബോർഡുകളും നീക്കും. ജലമൊഴുക്ക് തടഞ്ഞ് ചപ്പാത്തുകളിൽ വന്നടിയുന്നവ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കുന്നതിന് മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മണിമല പാലത്തിനടിയിലെ തടസങ്ങൾ അടിയന്തരമായി നീക്കുന്നതിന് നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. പാലത്തിൽ പോളയടിഞ്ഞാൽ നീക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

ജില്ലയിലെ എല്ലാ ഖനന പ്രവർത്തികളും നിരോധിച്ചിട്ടുള്ളതായി മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ ഖനനം ചെയ്ത കല്ലുകൾ, കല്ല് ഉൽപ്പന്നങ്ങൾ എന്നിവ കാലവർഷം എത്തുന്നതിനു മുമ്പ് കൊണ്ടുപോകുന്നതിന് അനുമതി നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് റോഡ്‌സ് വിഭാഗത്തോട് നിർദേശിച്ചു.

വൈദ്യുതി ലൈനുകളിലെ തടസങ്ങൾ നീക്കാനും അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ മാറ്റാനും കെ.എസ്.ഇ.ബി.ക്ക് നിർദ്ദേശം നൽകി. ജില്ലയിലെ എട്ടു ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷനുകളിലും സേന സജ്ജമാണെന്ന് ഡിവിഷണൽ ഫയർ ഓഫീസർ പറഞ്ഞു.

ഓറഞ്ച് ബുക്കിൽ പ്രതിപാദിക്കുന്ന ഉത്തരവാദിത്തങ്ങൾ അതതുവകുപ്പുകൾ കൃത്യമായി നിറവേറ്റണം. ജീവനക്കാർ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമാണ് അവധിയെടുക്കുന്നതെന്ന് വകുപ്പു മേധാവികൾ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

English Summary: Instruction To Call For e- Tender For Sludge And Other Debris Of The River Banks

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds