<
  1. News

ഭക്ഷണ നിര്‍മ്മാണ വിതരണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

ഹോട്ടലുകളും, റെസ്റ്റോറന്റുകളും, ബേക്കറികളും ഉള്പ്പടെയുള്ള ഭക്ഷണ നിര്മ്മാണ വിതരണ സ്ഥാപനങ്ങള്ക്ക് ലോക്ക്ഡൗണ് ഇളവ് വരുത്തിയ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്ദ്ദേശങ്ങള്. 1. ഭക്ഷണപാനിയങ്ങള് കൈകാര്യം ചെയ്യുന്ന ജീവനക്കാര് വൃക്തിശുചിത്വം പാലിക്കണം 2. സാമൂഹിക അകലം എല്ലായ്പ്പോഴും പാലിക്കുക 3. വൃത്തിയാക്കലും, അണുനശീകരണവും തുടര്ച്ചയായി നിര്വ്വഹിക്കണം

Asha Sadasiv

ഹോട്ടലുകളും, റെസ്റ്റോറന്റുകളും, ബേക്കറികളും ഉള്‍പ്പടെയുള്ള ഭക്ഷണ നിര്‍മ്മാണ വിതരണ സ്ഥാപനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍  ഇളവ് വരുത്തിയ സാഹചര്യത്തിൽ   ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍.

  1. ഭക്ഷണപാനിയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വൃക്തിശുചിത്വം പാലിക്കണം
  2. സാമൂഹിക അകലം എല്ലായ്‌പ്പോഴും പാലിക്കുക
  3. വൃത്തിയാക്കലും, അണുനശീകരണവും തുടര്‍ച്ചയായി നിര്‍വ്വഹിക്കണം
  4. സ്ഥാപന ഉടമകള്‍/ സുപ്പര്‍വൈസര്‍ കോവിഡ് 19 രോഗത്തെപ്പറ്റി ബോധവാനായിരിക്കണം. ജീവനക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അധികാരികളുമായി ബന്ധപ്പെട്ട് പരിഹാരം കാണണം
  5. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ജീവനക്കാര്‍ക്ക് നല്‍കേണ്ടതാണ്. 
  6. ജീവനക്കാരെ സ്‌ക്രീന്‍ ചെയ്തുമാത്രമെ ജോലി സ്ഥലത്തു പ്രവേശിക്കാവു. 37 എസ്.സി (99 എഫ്) താപനില, ശ്വാസസംബന്ധമായ രോഗലക്ഷണങ്ങള്‍ ശാരീരിക ക്ഷീണം എന്നീ ലക്ഷണങ്ങളുള്ള ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കരുത്.
  7. മാസ്‌കുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും ഇപ്പോഴും ഉപയോഗിക്കുക. ഉപയോഗിച്ചശേഷം കളയുകയോ/ അണുനശീകരണം നടത്തുക.
  8. രോഗിയുമായോ രോഗലക്ഷണമുള്ളവരുമായോ ജീവനക്കാര്‍ സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും നിശ്ചിത കാലം വരെ ക്വാറന്റിന്‍ പാലിക്കേണ്ടതാണ്.

സ്ഥാപന ഉടമകള്‍/സൂപ്പര്‍വൈസര്‍മാര്‍ അറിഞ്ഞിരിക്കേണ്ടത്, ഉറപ്പാക്കിയിരിക്കേണ്ടത്

  1. കോവിഡ് 19 പരിശോധനയും, ചികിത്സയും ലഭ്യമാകുന്ന ഏറ്റവും അടുത്ത സ്ഥാപനത്തിന്റെ വിവരങ്ങള്‍
  2. മാസ്‌ക്, ഗ്ലൗസ്, സാനടൈസറുകള്‍ ഇവയുടെ സ്റ്റോക്ക് ഉറപ്പാക്കുക. സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുക.
  3. ജീവനക്കാരുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുക.

ജീവനക്കാരുടെ വ്യക്തിശുചിത്വം ഉറപ്പാക്കുക (Ensure employee hygiene)

എ) കൈ കഴുകി വൃത്തിയാക്കല്‍, ഹാന്റ് വാഷും ചൂടുവെള്ളവും ഉപയോഗിച്ച്‌ 20 -30 സെക്കന്‍ഡ് സമയം വരെ കൈകള്‍ കഴുകി വൃത്തിയാക്കി ഉണക്കുക.

ബി) നിശ്ചിത കാലയളവില്‍ ഹാന്‍ഡ് സാനിടൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ അണുനശീകരണം നടത്തുക.

സി) മൂക്കും, വായും മാസ്‌ക് ചെയ്യുക, തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്താല്‍ അതിനുശേഷം മാസ്‌കും, ടിഷ്യൂവും റശുെീലെ ചെയ്ത് കൈകള്‍ വൃത്തിയാക്കി അണുനശീകരണം നടത്തുക.

ഡി) പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം എന്നീ ലക്ഷണങ്ങളുള്ളപ്പോള്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കുക.

ഇ) രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അധികൃതരെ വിവരം അറിയിക്കുക, ഐസോലേറ്റ് ചെയ്യുക.

സാമൂഹിക അകലം പാലിക്കുക( Practice social distancing)

  1. ജീവനക്കാരുടെ എണ്ണം പരമമിതപ്പെടുത്തുക. 1 മീറ്റര്‍ അകലം പാലിക്കുക. സാധ്യമാകുന്നിടത്തു ബാരിയറുകള്‍ സ്ഥാപിക്കുക.
  2. ജീവനക്കാരുടെ ജോലിസമയം ക്രമപ്പെടുത്തുക. രണ്ട് ഷിഫ്റ്റുകള്‍ക്കിടയിലുള്ള സമയം ദീര്‍ഘിപ്പിച്ചു വൃത്തിയാക്കല്‍, അണുനശീകരണം ഇവ നടത്തുക.
  3. ജീവനക്കാര്‍ കൂട്ടം കൂടിനിന്ന് സംസാരിക്കുന്നത് ഒഴിവാക്കുക
  4. ജീവനക്കാരുടെ വസ്ത്രം, ബാഗുകള്‍ ഇവ സൂക്ഷിക്കുന്നതിന് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തുക.
  5. ഭക്ഷണം വിതരണം ചെയ്യുന്നിടത്തു കസ്റ്റമേഴ്‌സുമായി അകലം പാലിക്കുക.
  6. ഫ്‌ളോര്‍ മാര്‍ക്കറുകളോ, സ്റ്റിക്കറുകളോ ഉപയോഗിച്ച്‌ കസ്റ്റമേഴ്‌സിന്റെ ക്യൂ അകലം നിയന്ത്രിക്കുക.

വൃത്തിയാക്കല്‍, അണുനശീകരണം ( Cleaning and disinfecting)

എല്ലാവിധ യന്ത്രങ്ങളും, ഉപകരണങ്ങളും, വസ്ത്രം, ബൂട്ട്‌സ്, ഗ്ലൗ എന്നിവ നന്നായി വൃത്തിയാക്കി അണുനശീകരണം നടത്തേണ്ടതാണ്. അഴുക്കും, പൊടിയും നീക്കം ചെയ്ത് ചൂടുവെള്ളവും സോപ്പും, സൊല്യൂഷനും ഉപയോഗിച്ച്‌ നന്നായി വൃത്തിയാക്കിയശേഷം നന്നായി തിളപ്പിച്ച വെള്ളത്തില്‍ 2 മിനിറ്റ് നന്നായി കഴുകി ഉണക്കിയെടുക്കേണ്ടതാണ്. 5% ക്ലോറിന്‍ സൊല്യൂഷനും 70% ആല്‍ക്കഹോള്‍ മിശ്രണവുമാണ് അണുനശീകരണത്തിന് ഉപയോഗിക്കുന്നത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാലാവസ്ഥാ നിരീക്ഷണത്തിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 15 ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ സ്ഥാപിച്ചു

English Summary: Instructions of the Food Safety Department for food manufacturing suppliers

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds