<
  1. News

തെങ്ങ് ഇന്‍ഷുര്‍ ചെയ്യാം ഈസിയായി

വരള്‍ച്ച കൊണ്ട് തെങ്ങ് ഉണങ്ങുമോ? സംശയം ന്യായമാണെങ്കിലും പോയവര്‍ഷത്തെ വേനലില്‍ ആയിരക്കണക്കിന് തെങ്ങുകള്‍ വെള്ളം കുടിമുട്ടി കരിഞ്ഞുണങ്ങിയതിന്റെ നടുക്കം മലബാറുകാരെ ഇനിയും വിട്ടുമാറിയിട്ടില്ല.അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍, നിയന്ത്രണാതീതമായ കീടരോഗങ്ങള്‍ തുടങ്ങിയ പ്രതിസന്ധികളില്‍ ആശ്വാസത്തിന്റെ ദീപനാളമായിട്ടാണ് തെങ്ങ് ഇന്‍ഷുറന്‍സ് പദ്ധതി കടന്നു വന്നിരിക്കുന്നത്. വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, കൊടുങ്കാറ്റ്, പേമാരി, ചുഴലിക്കാറ്റ്, അത്യുഷ്ണം, ഇടിമിന്നല്‍, കാട്ടുതീ, കാട്ടാനശല്യം എന്നീ പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷി നാശത്തിന് നഷ്ട പരിഹാരം നല്‍കുകയെന്നതാണ് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ദേശം എന്നാല്‍ പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം മാത്രമല്ല ചെമ്പന്‍ചെല്ലി, കൂമ്പുചീയല്‍, കാറ്റുവീഴ്ച്ച തുടങ്ങിയ എല്ലാ മാരകമായ കീടരോഗാക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും തെങ്ങ് ഇന്‍ഷുറന്‍സ് പദ്ധതി കേരകര്‍ഷകര്‍ക്ക് കൈതാങ്ങാകും.

KJ Staff

ആരോഗ്യമുള്ളതും കായ്ക്കുന്നതുമായ എല്ലാ തെങ്ങുകളും ഈ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍പ്പെടും.7നും 60നും മദ്ധ്യേപ്രായമുള്ള 5തെങ്ങെങ്കിലും ഉള്ള കര്‍ഷകര്‍ക്ക് തെങ്ങ് ഇന്‍ഷുറന്‍സിന്റെ സേവനം പ്രയോജനപ്പെടുത്താം.15 വയസിന് താഴെയും 16മുതല്‍ 60വയസുവരെയും അങ്ങനെ രണ്ട് കാറ്റഗറി ആയിട്ടാണ് പ്രീമിയം കണക്കാക്കുന്നത്.അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി നേരിട്ടോ തൊട്ടടുത്ത കൃഷിഭവന്‍ മുഖേനയോ പ്രീമിയം അടക്കാം.15 വയസിന് താഴെയുള്ള തെങ്ങുകള്‍ക്ക് 9രൂപയാണ് പ്രീമിയം.ഇതില്‍ കര്‍ഷകന്റെ വിഹിതം  രണ്ടേകാല്‍ രൂപമാത്രമാണ് ബാക്കി വരുന്നതില്‍ രണ്ടേകാല്‍ സംസ്ഥാന സര്‍ക്കരിന്റെയും നാലര നാളികേരവികസന ബോര്‍ഡിന്റെയും സംഭാനനയാണ്.16നും 60നും മദ്ധ്യേയുള്ള തെങ്ങാണെങ്കില്‍ പ്രീമിയം 14രൂപയാകും.ഇതില്‍ മൂന്നര വീതം കര്‍ഷകനും  സംസ്ഥാനസര്‍ക്കാരും ഏഴ് രൂപ നാളികേര വികസന ബോര്‍ഡും വഹിക്കും.15 വയസിന് താഴെയുളള തെങ്ങ് നശിച്ചാല്‍ 900രൂപയും 16ന് മേല്‍ പ്രായമുള്ളവയ്ക്ക് 1750രൂപയുമാണ് നഷ്ടപരിഹാര തോത്.നാശം സംഭവിച്ചാല്‍ രണ്ടാഴ്ച്ചയ്ക്കകം അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ്  കമ്പനിയില്‍ അപേക്ഷ നല്‍കണം.ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം കര്‍ഷകന് ലഭ്യമാക്കുമെന്നത് നാളികേരവികസന ബോര്‍ഡിന്റെ നയം.ചില്ലറ മുടക്കി പദ്ധതിയില്‍ അംഗമാകൂ കേരസത്തിന് പരിരക്ഷ ഉറപ്പാക്കൂ.  
നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക
വീണാറാണി ആര്‍
English Summary: insurance for coconut tree

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds