<
  1. News

ക്ഷീരകർഷകർക്കുള്ള വേനൽക്കാല ഇൻഷുറൻസ് തുക വിതരണം ചെയ്തു, സംസ്ഥാനത്ത് മഴ തുടരുന്നു... കൂടുതൽ കാർഷിക വാർത്തകൾ

സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്താനൊരുങ്ങി കൃഷിവകുപ്പ്, ക്ഷീരകർഷകർക്കുള്ള വേനൽക്കാല ഇൻഷുറൻസ് തുക വിതരണം ചെയ്തു, സംസ്ഥാനത്ത് മഴ തുടരുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
ക്ഷീരകർഷകർക്കുള്ള വേനൽക്കാല ഇൻഷുറൻസ് തുക വിതരണം ചെയ്തു
ക്ഷീരകർഷകർക്കുള്ള വേനൽക്കാല ഇൻഷുറൻസ് തുക വിതരണം ചെയ്തു

1. സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്താനൊരുങ്ങി കൃഷിവകുപ്പ്. പൊതുവിപണിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താന്‍ കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വി.എഫ്.പി.സി.കെ.വഴിയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പ് വഴിയുമാണ് നടത്തുക. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയായിരിക്കും ഓണവിപണിയുടെ പ്രവര്‍ത്തനങ്ങൾ. ഉത്‌പന്നങ്ങൾ കർഷകരിൽനിന്ന് നേരിട്ടും ഹോർട്ടികോർപ്പിൽ നിന്നും സംഭരിക്കും. ഒരു ജില്ലയിൽ അധികമായി ഉത്‌പാദിപ്പിക്കുന്ന കാർഷികോത്‌പന്നങ്ങൾ ലഭ്യതക്കുറവുള്ള ജില്ലകളിൽ വിതരണം ചെയ്യേണ്ട ചുമതല ഹോർട്ടികോർപ്പ് നിർവഹിക്കും.

2. മിൽമ തിരുവനന്തപുരം മേഖലായൂണിയന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലയിലെ ക്ഷീരകർഷകർക്കുള്ള വേനൽക്കാല ഇൻഷുറൻസ് തുക വിതരണവും, 2024 - 25 വർഷത്തെ ക്ഷീരകർഷക ക്ഷേമ പദ്ധതികളുടെ കൊല്ലം ജില്ലാതല ഉദ്ഘാടനചടങ്ങും നടന്നു. ഇന്നലെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി നിർവഹിച്ചു. ചടങ്ങിന് ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ ബി ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

3. സംസ്ഥാനത്ത് മഴ തുടരുന്നു. മധ്യ-വടക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും അറിയിപ്പിൽ പറയുന്നു. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് അതിശക്ത മഴ തുടരാൻ കാരണം.

English Summary: Insurance for dairy farmers disbursed, heavy rain in Kerala... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds