കേരളത്തിലെ കന്നുകാലികള്‍ക്കും ഉടമകള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി മൃഗസംരക്ഷണ വകുപ്പിൻ്റെ ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി. ക്ഷീരകര്‍ഷകൻ്റെ ജീവനുകൂടി സുരക്ഷ ഉറപ്പാക്കുന്നതും സംസ്ഥാനത്ത് ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കും ക്ഷീരകര്‍ഷകരുടെ ജിയോ മാപ്പിങുമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണങ്ങള്‍.പദ്ധതി പ്രകാരം ഒരുവര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലയളവുകളിലേക്ക് പരിരക്ഷ ലഭ്യമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സുതാര്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ നഷ്ടപരിഹാരത്തുക സമയബന്ധിതമായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്നതും ഗോസമൃദ്ധി പ്ലസിന്റെ പ്രത്യേകതയാണ്. പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
ജനറല്‍ വിഭാഗത്തിന് പ്രീമിയം തുകയുടെ അമ്പത് ശതമാനവും എസ്‌സി/ എസ്ടി വിഭാഗത്തിന് എഴുപത് ശതമാനവും പദ്ധതിപ്രകാരം സബ്‌സിഡി ലഭിക്കും. 50,000രൂപ വിലയുള്ള പശുവിന് ജനറല്‍ വിഭാഗത്തിന് ഒരുവര്‍ഷത്തേക്ക് 700 രൂപയും മൂന്ന് വര്‍ഷത്തേക്ക് 1635രൂപയും പ്രീമിയം നല്‍കണം. എസ്‌സി/എസ്ടി വിഭാഗത്തിന് ഒരു വര്‍ഷത്തേക്കും 420രൂപയും മൂന്ന് വര്‍ഷത്തേയ്ക്കായി 981 രൂപയും പ്രീമിയം നല്‍കണം. 50,000രൂപയില്‍ കൂടുതല്‍ വിലയുള്ള പശുക്കള്‍ക്ക് അഡീഷണല്‍ പോളിസി സൗകര്യവും പദ്ധതി പ്രകാരം ലഭ്യമാണ്. ജനറല്‍ വിഭാഗത്തിന് 742, മൂന്ന് വര്‍ഷത്തേക്ക് 1,749രൂപയുമാണ് പ്രീമിയം തുക. എസ്‌സി/എസ്ടി വിഭാഗത്തിന് 462, മൂന്ന് വര്‍ഷത്തേക്ക് 1,095 രൂപയുമാണ് പ്രീമിയം തുക.ഉരുക്കളോടൊപ്പം കര്‍ഷകനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. അപകട മരണത്തിനും പൂര്‍ണ്ണമോ ഭാഗികമോ ആയ അംഗ
വൈകല്യങ്ങള്‍ക്കും രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. ഒരുവര്‍ഷത്തേക്ക് 42രൂപയും മൂന്ന് വര്‍ഷത്തേക്ക് 114രൂപയുമാണ് പ്രീമിയം നിരക്ക്.
Share your comments