<
  1. News

2 ലക്ഷം രൂപയുടെ ഇൻഷുറൻസ്: അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ഇ-ശ്രാം പോർട്ടൽ

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി മോദി സർക്കാർ ഇ-ശ്രാം പോർട്ടൽ ആരംഭിച്ചു. ആരംഭിച്ച് 4 ആഴ്ചകൾക്കുള്ളിൽ തന്നെ, 1 കോടിയിലധികം അസംഘടിത തൊഴിലാളികളാണ് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 26 നാണ് കേന്ദ്രസർക്കാർ ഈ പോർട്ടൽ ആരംഭിച്ചത്.

Saranya Sasidharan
Insurance worth Rs 2 lakh: e-Shram portal for unorganized sector workers
Insurance worth Rs 2 lakh: e-Shram portal for unorganized sector workers

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി മോദി സർക്കാർ ഇ-ശ്രാം പോർട്ടൽ ആരംഭിച്ചു. ആരംഭിച്ച് 4 ആഴ്ചകൾക്കുള്ളിൽ തന്നെ, 1 കോടിയിലധികം അസംഘടിത തൊഴിലാളികളാണ് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 26 നാണ് കേന്ദ്രസർക്കാർ ഈ പോർട്ടൽ ആരംഭിച്ചത്.

ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസിന്റെ ആനുകൂല്യം സൗജന്യമായി ലഭിക്കുന്നു എന്നതാണ് ഈ പോർട്ടലിന്റെ ഏറ്റവും വലിയ ഗുണം. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) പ്രകാരം ആകസ്മിക ഇൻഷുറൻസിന്റെ ആനുകൂല്യവും ഇതിൽ ലഭ്യമാണ്. ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം, ആദ്യ വർഷത്തെ പ്രീമിയം തൊഴിൽ മന്ത്രാലയമാണ് നിക്ഷേപിക്കുന്നത്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ഒരു സർക്കാർ ആക്സിഡന്റൽ പോളിസിയാണ് അതായത് ഒരു വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി. ഈ സ്‌കീം അപകട മരണം സംഭവിക്കുന്നവർക്കാണ്. അപകടത്തിൽ മരിച്ചാലും ഏതെങ്കിലും തരത്തിലുള്ള വികലത വന്നാലും ഈ സ്‌കീമിന് അർഹരാകും. ഇത് ഓരോ വർഷവും പുതുക്കപ്പെടുന്നു.

ഈ പദ്ധതിയിൽ 3 തരം ആനുകൂല്യങ്ങൾ ഉണ്ട്

ആദ്യത്തെ ആനുകൂല്യം അപകടമരണവുമായി ബന്ധപ്പെട്ടതാണ്.
അപകടത്തിൽ ഇൻഷ്വർ ചെയ്ത വ്യക്തി മരിച്ചാൽ, നോമിനിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും.
ഒരു അപകടത്തിൽ അയാളുടെ കൈയോ കാലോ കണ്ണോ നഷ്ടപ്പെട്ടാൽ, അയാൾക്ക് രണ്ട് ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയോ ഒരു കാല് അല്ലെങ്കിൽ കൈ എന്നിവ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ അയാൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
ഈ പദ്ധതിയുടെ പ്രീമിയം പ്രതിവർഷം 12 രൂപയാണ്.
ഈ സ്കീം ഓരോ വർഷവും സ്വയമേവ പുതുക്കണം.
ഈ പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സും പരമാവധി പ്രായപരിധി 70 വയസ്സുമാണ്.

ഒരാൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, അയാളുടെ ഏതെങ്കിലും ബാങ്കിന്റെ ഒരു അക്കൗണ്ടിൽ നിന്ന് അയാൾക്ക് ഈ സ്കീമിന്റെ പ്രയോജനം ലഭിക്കാവുന്നതാണ്.

രാജ്യത്തുടനീളം 38 കോടി തൊഴിലാളികൾ

വിവിധ സർക്കാരുകളുടെ കണക്കുകൾ പ്രകാരം, അസംഘടിത മേഖലയിൽ ഏകദേശം 38 കോടി തൊഴിലാളികൾ രാജ്യത്തുടനീളമുണ്ട്.
എല്ലാ തൊഴിലാളികളെയും ഈ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
ഈ തൊഴിലാളികളുടെ ശരിയായ ഡാറ്റാബേസ് സൂക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതിനാൽ ഈ പോർട്ടലിൽ തികച്ചും സൗജന്യ രജിസ്ട്രേഷൻ ആണ്.
ഏത് പൊതു സേവന കേന്ദ്രത്തിലും രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇത് മാത്രമല്ല സംസ്ഥാന സർക്കാരിന്റെ പ്രാദേശിക ഓഫീസിലും ഇത് ചെയ്യാവുന്നതാണ്.
അസംഘടിത മേഖലയിലെ ഏത് തൊഴിലാളിക്കും സ്വയം രജിസ്റ്റർ ചെയ്യാം.
വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങളൊന്നുമില്ല. എന്നിരുന്നാലും, രജിസ്റ്റർ ചെയ്ത തൊഴിലാളി ആദായ നികുതിദായകനാകരുത്.

ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമം

താൽപ്പര്യമുള്ള വ്യക്തിക്ക് ഇ-ശ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.

ആദ്യം നിങ്ങൾ ഈ വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം.

നിങ്ങൾ ലോഗിൻ ചെയ്യുമ്പോൾ, ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ഇവിടെ കൊടുക്കേണ്ടതായിട്ടുണ്ട്.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ (ഡിബിടി) ശരിയായ ആളുകൾക്ക് ശരിയായ സമയത്ത് ആനുകൂല്യങ്ങൾ നൽകുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.

ബന്ധപ്പെട്ട വാർത്തകൾ

150 രൂപ അടയ്‌ക്കൂ : 3 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

12 രൂപ പ്രീമിയത്തിന് 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ

English Summary: Insurance worth Rs 2 lakh: e-Shram portal for unorganized sector workers

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds