വിലവെടുക്കുന്ന സമയത്തു ചെടികളുടെ ചുവട്ടില്‍ പ്ലാസ്റ്റിക് ഷീറ്റോ, ചാക്കോ വിരിച്ചാല്‍ പെറുക്കു കാപ്പിയുടെ അളവ് ഗണ്യമായി കുറയ്കാം. കീടബാധയുള്ള കായ്കള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ ഒന്നു-രണ്ടു നിമിഷം മുക്കിയ ശേഷം വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഗുരുതരമായി കീടബാധ ഏറ്റ കായകള്‍ കത്തിച്ചു കളയുകയോ മണ്ണില്‍ കുറഞ്ഞത് 20 ഇഞ്ച് ആഴത്തില്‍ കുഴിച്ചിട്ടോ നശിപ്പിക്കുന്നതാണ് നല്ലത്. തോട്ടത്തില്‍ അധികം തണല്‍ ഉണ്ടാകാതെ നോക്കുന്നതും തണല്‍ മരങ്ങളുടെ അധികമുള്ള ശാഖകള്‍ വെട്ടി മാറ്റി കൂടുതല്‍ വായു സഞ്ചാരത്തിനും വെളിച്ചത്തിനും സാഹചര്യം ഒരുക്കുന്നതും ഈ കീട നിയന്ത്രണത്തിന് ആവശ്യമാണ്.
'ബ്യൂവേറിയ ബസിയാന ' എന്ന കുമിളിനെ ഈ കീടത്തിനെ എതിരായുള്ള ഒരു ജൈവനിയന്ത്രണ ഉപാധിയായി ഉപയോഗിക്കാവുന്നതാണ്. കായ് തുരപ്പനെ നശിപ്പിക്കാന്‍ കഴിവുള്ള ഈ കുമിളിനെ തോട്ടങ്ങളില്‍ വച്ച് തന്നെ വളര്‍ത്തി കീടബാധിതമായ ചെടികളില്‍ തളിക്കാവുന്നതാണ്. കാപ്പി കായ് തുരപ്പനെതിരെ ഫലപ്രദമായ കെണികള്‍ നിലവിലുണ്ട്. ബ്രോക്ക ട്രാപ് എന്ന് അറിയപെടുന്ന ഈ കെണി ചുണ്ടേല്‍ പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്.വിളവെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ തോട്ടത്തിലും കാപ്പി ഉണക്കുന്ന കളങ്ങളിലും ഇത് സ്ഥാപിക്കുന്നത് വളരെ ഫലപ്രദമാണ്.
കീടനാശിനി തളിക്കുന്നത് പൂര്‍ണമായ പ്രയോജനം ലഭിക്കാന്‍ മരുന്ന് തളിക്കുന്നത് ശരിയായ സമയത്തായിരിക്കണം.അതിനാല്‍ കാപ്പി പൂത്തു 120 ദിവസം കഴിഞ്ഞ് കാപ്പി പരിപ്പു കട്ടി ആകുന്നത് വരെ കായുടെ പുറത്തെ മൃദുഭാഗങ്ങളില്‍ വണ്ടുകള്‍ കാത്തിരിക്കുന്ന സമയത്താണ് മരുന്ന് തളിക്കേണ്ടത്. തോട്ടം മുഴുവനും തളിക്കുന്നതിനു പകരം കീടബാധ രൂക്ഷമായി കാണുന്ന ഇടങ്ങളില്‍ മാത്രം കീടനാശിനി ക്ലോറോപയറിഫോസ് 20EC -600 ml ഒരു ബാരലിന് എന്ന തോതില്‍ പ്രയോഗിക്കാവുന്നതാണന്ന് കോഫീ ബോര്‍ഡ്ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍)ഡോ. എം കറുത്തമണി അറിയിച്ചു.
Share your comments