<
  1. News

എല്ലാ ആശുപത്രികളിലും 'ഇന്റഗ്രേറ്റീവ് മെഡിസിൻ' അവതരിപ്പിക്കാൻ ശ്രമിക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രി

എല്ലാ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും പരമ്പരാഗത വൈദ്യശാസ്ത്രത്തെ കോംപ്ലിമെന്ററി ചികിത്സകളുമായി സംയോജിപ്പിക്കുന്ന ഒരു സമീപനമായ "ഇന്റഗ്രേറ്റീവ് മെഡിസിനായി" ഒരു പ്രത്യേക വിഭാഗം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞു.

Raveena M Prakash
Integrative Medicine should be included in all hospitals says Union Health Minister Dr. Mansukh Mandavya
Integrative Medicine should be included in all hospitals says Union Health Minister Dr. Mansukh Mandavya

എല്ലാ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും പരമ്പരാഗത വൈദ്യശാസ്ത്രത്തെ കോംപ്ലിമെന്ററി ചികിത്സകളുമായി സംയോജിപ്പിക്കുന്ന ഒരു സമീപനമായ "ഇന്റഗ്രേറ്റീവ് മെഡിസിനായി" ഒരു പ്രത്യേക വിഭാഗം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞു. 

ഹാർട്ട്‌ഫുൾനെസ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഇന്റഗ്രേറ്റീവ് ഹെൽത്ത് ആൻഡ് വെൽബീയിംഗ് (International Health Well being) കോൺഫറൻസ്, 2022-ൽ മുഖ്യപ്രഭാഷണം നടത്തിയ മാണ്ഡവ്യ പറഞ്ഞു, ധ്യാനം, യോഗ, സംയോജിത ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് ,എല്ലാ വശങ്ങളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളിലായി സർക്കാർ 1,50,000 ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ, എല്ലാ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഇന്റഗ്രേറ്റീവ് മെഡിസിന് പ്രത്യേക ഡിവിഷൻ ഉണ്ടാക്കുന്നതിനും, ഗവേഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനും ഞങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്, അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു. 

ഇന്റഗ്രേറ്റീവ് മെഡിസിൻ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ ഊന്നിപ്പറഞ്ഞു. ഗവേഷണം സർക്കാർ ലബോറട്ടറികളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്ന് സൂചിപ്പിച്ച കേന്ദ്രമന്ത്രി, ആത്മീയ മാനം തിരിച്ചറിയുകയും പൊതു സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗവേഷണം തുറക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. 

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, COVID-19 അനുബന്ധ ലോക്ക്ഡൗൺ സമയത്ത് ഇന്ത്യ 150 ഓളം രാജ്യങ്ങളിലേക്ക് മരുന്നുകൾ അയച്ചു, വില വർദ്ധനവ് കൂടാതെ മരുന്ന് നൽകിയത് കൊണ്ടും, ആ സമയത്തെ പ്രതിസന്ധി മുതലെടുക്കാതെ സഹായിച്ചത് ഇന്ത്യയുടെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. 'ആപത്കരമായ സമയങ്ങളിൽ മനുഷ്യരാശിയെ സഹായിച്ചതിനാലാണ് ലോകം ഇന്ത്യയെ ആശ്രയിക്കുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: ശൈത്യകാല ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 5 മില്ലറ്റുകൾ...

English Summary: Integrative Medicine should be included in all hospitals says Union Health Minister Dr. Mansukh Mandavya

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds