കോട്ടയം : കാര്‍ഷികരംഗത്തെ സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി മുഖാമുഖം പരിപാടി. ഈ വര്‍ഷം ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ഗ്രാമീണ വിജ്ഞാന വ്യാപന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി, കാലിത്തീറ്റ സബ്‌സിഡി പദ്ധതി, ക്ഷീരവികസന സംഘങ്ങള്‍ക്കുളള ധനസഹായം, ക്ഷീരകര്‍ഷകക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ രജിത വിശദീകരിച്ചു. മില്‍ക്ക് ഷെഡ് വികസന പദ്ധതിക്ക് 11,521 ലക്ഷം രൂപയും ക്ഷീരസംഘങ്ങള്‍ക്കുളള ധനസഹായത്തിന് 2800 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ബാങ്കിംഗ് മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതികള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
കൃഷിഭവന്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയില്‍ തരിശ് നില കൃഷി, പച്ചക്കറി വികസന പദ്ധതികള്‍, കര്‍ഷക പെന്‍ഷന്‍ എന്നിവയ്ക്ക് ഈ വര്‍ഷം മുന്‍തൂക്കം നല്‍കുമെന്ന് പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ജയലളിത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ലിസമ്മ തോമസ്, മിനി നായര്‍, എലിസബത്ത് എന്നിവര്‍ മറുപടി നല്‍കി. മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സതീഷ് ബാബു വിശദീകരിച്ചു. മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം, വിജ്ഞാനവ്യാപനം, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കുന്നതിനോടൊപ്പം ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതി, ആട്-പന്നി വളര്‍ത്തല്‍ പദ്ധതി, സ്‌കൂള്‍ പൗള്‍ട്രി ക്ലബ്, ആനിമല്‍ വെല്‍ഫെയര്‍ ക്ലബ് എന്നിവയ്ക്കും ഈ വര്‍ഷം പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം നാലായിരത്തോളം കര്‍ഷകരെ ഇന്‍ഷ്വര്‍ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
തൊഴിലാളി ക്ഷേമ പദ്ധതികള്‍, ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനം, പാടശേഖരമത്സ്യകൃഷി, ഓരുജല സമ്മിശ്രകൃഷി, അലങ്കാര മത്സ്യ കൃഷി എന്നിവയ്ക്ക് ഈ വര്‍ഷം മുന്‍തൂക്കം നല്‍കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുധാ ബി നായര്‍ പറഞ്ഞു. കീടരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പരിശീലനം എന്നിവ കുമരകം കാര്‍ഷിക വിജ്ഞാന കേന്ദ്രം പ്രതിനിധി റാണി ഉണ്ണിത്താന്‍ വിശദീകരിച്ചു. ബാങ്ക് ലോണ്‍, സബ്‌സിഡി എന്നിവ സംബന്ധിച്ച നടപടിക്രമങ്ങള്‍ നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ദിവ്യാ കെ.ബി, എസ്.ബി.ഐ പ്രതിനിധി രജിത എന്നിവര്‍ വിശദമാക്കി. മുഖാമുഖം പരിപാടിയില്‍ കുമരം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ എ.വി മാത്യു മോഡറേറ്ററായിരുന്നു.
കാര്‍ഷികരംഗത്തെ സര്‍ക്കാര്‍ പദ്ധതികള്‍ പരിചയപ്പെടുത്തി മുഖാമുഖം പരിപാടി
കോട്ടയം : കാര്‍ഷികരംഗത്തെ സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി മുഖാമുഖം പരിപാടി.
Share your comments