ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിക്കു കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യക്കച്ചവടം, ഉണക്കമീന്‍ക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യം വച്ചാണ് പദ്ധതി.
അപേക്ഷകര്‍ എഫ്.എഫ്.ആര്‍ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരായിരിക്കണം. പ്രായപരിധി ഇല്ല. 5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000/- രൂപ (ഒരാള്‍ക്ക് 10,000/- രൂപ വീതം) പലിശരഹിത വായ്പയായി നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് തുടര്‍ വായ്പയും ലഭിക്കും. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ നിന്നും, തിരുവനന്തപുരം ജില്ലയിലെ മത്സ്യഭവന്‍ ഓഫിസുകളില്‍ നിന്നും ലഭിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 9809744399, 8138073864, 7560916058.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)
#Fisheries #Agriculture #Kerala #Fish #Krishijagran
Share your comments