
ക്ഷീരകർഷകർക്കുള്ള വായ്പയുടെ പലിശയിളവ് 2.5 ശതമാനമായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. നിലവിൽ രണ്ടു ശതമാനമാണ് ഇളവ്. കഴിഞ്ഞ ജൂലൈ 30 മുതൽ 2022–23 വരെയുള്ള വായ്പകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. തിരിച്ചടവ് കാലാവധി 2030–31 വരെ ദീർഘിപ്പിച്ചിട്ടുമുണ്ട്. ധവള വിപ്ലവത്തെ അടുത്ത ഘട്ടത്തിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള 37 പദ്ധതികൾക്കായി മൊത്തം 4,458 കോടി രൂപയാണ് വകയിരുത്തുന്നത്.
Share your comments