സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെക്കുന്ന അന്താരാഷ്ട്ര വ്യാപാര ഉടമ്പടികള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും, സ്വതന്ത്ര വ്യാപാര ഉടമ്പടികളും കുരുമുളക്, റബ്ബര്‍ എന്നിവയുള്‍പ്പെടെയുള്ള നാണ്യവിളകളുടെ ആഭ്യന്തര ഉല്‍പ്പാദനം, കയറ്റുമതി എന്നിവയെ ബാധിച്ചതായി മന്ത്രി പറഞ്ഞു. വിപണിയില്‍ നിലവാരം കുറഞ്ഞ കൊപ്രയുടെ ഇറക്കുമതി വര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡും, ഡബ്ല്യുടിഒ സെല്ലും സംയുക്തമായി ജൂണ്‍ 26 മുതല്‍ 'അന്താരാഷ്ട്ര കാര്‍ഷികവ്യാപാരവും, സ്വതന്ത്ര വ്യാപാര കരാറുകളും കര്‍ഷകരുടെ ഉപജീവനത്തിന്' എന്ന വിഷയത്തില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഈ ചര്‍ച്ചയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
Share your comments