<
  1. News

ജില്ലയെ ജലസമ്പുഷ്ടമാക്കുന്ന പദ്ധതിനടപ്പാക്കും:കളക്ടര്‍ ഡോ.സജിത്ത് ബാബു

കാസര്‍ഗോഡ്ജില്ലയെ ജലസമ്പുഷ്ടമാക്കുകയെന്ന പദ്ധതി കാസര്‍കോടിന്റെ അടുത്ത പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും ഹരിതകേരളം മിഷനുമായി സഹകരിച്ച് ഓരോ പഞ്ചായത്തിലും വെള്ളസോത്രസ്സ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും കാസര്‍ഗോഡ്ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു പറഞ്ഞു. ഇതിന്റെ ആദ്യപടി ചെങ്കള ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

KJ Staff
Soil day

കാസര്‍ഗോഡ് ജില്ലയെ ജലസമ്പുഷ്ടമാക്കുകയെന്ന പദ്ധതി കാസര്‍കോടിന്റെ അടുത്ത പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും ഹരിതകേരളം മിഷനുമായി സഹകരിച്ച് ഓരോ പഞ്ചായത്തിലും വെള്ളസോത്രസ്സ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും  കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു പറഞ്ഞു. ഇതിന്റെ ആദ്യപടി ചെങ്കള ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. അതോടൊപ്പം പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് ശേഖരിച്ച് സര്‍ക്കാര്‍ തലത്തില്‍ വിവിധ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കും. കൂടാതെ ലൈഫ് പദ്ധതിക്കും ഇതു വിനിയോഗിക്കും. ഇതിനുശേഷമേ സ്വകാര്യവ്യക്തികള്‍ക്ക് മണ്ണ് കൈമാറുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകമണ്ണ് ദിനാഘോഷ പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരം, കാറഡുക്ക, കാസര്‍കോട് ബ്ലോക്കുകളിലായി 15,000 ഹെക്ടര്‍ ഭൂമി ചെങ്കല്ല് കാരണം കൃഷിചെയ്യാന്‍ സാധ്യമല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്തുകയും മുള കൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്തുകയും തുടര്‍ന്ന് അടുത്ത ജൂണ്‍ അഞ്ചിന് മൂന്നു ലക്ഷം മുളത്തൈകള്‍ നട്ടുകൊണ്ട് മുളകൃഷിക്ക് തുടക്കം കുറിച്ച് ജില്ലയെ മുളയുടെ തലസ്ഥാനമാക്കുകയെന്ന പദ്ധതി നടപ്പിലാക്കാനാണു തീരുമാനമെന്നും കളക്ടര്‍ പറഞ്ഞു.

മണ്ണും ജലവും സംരംക്ഷിക്കേണ്ട ആവശ്യകത കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ലയാണു നമ്മുടേതെങ്കിലുംവേനല്‍ക്കാലമാകുന്നതോടെ പലഭാഗങ്ങളിലും വെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും കളക്ടര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്തിനു കീഴിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട നാരായണന്‍ നമ്പൂതിരി, രാഘവന്‍ വെളിച്ചപ്പാട്, സി.നാരായണന്‍, കെ.വി ശാന്ത, ടി.വി ജനാര്‍ദ്ദന്‍,എ.നാരായണന്‍ എന്നിവരെയും ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷകനായി തെരഞ്ഞെടുത്ത സി.ബാലകൃഷ്ണന്‍ നായരെയും ജില്ലാ പഞ്ചായത്ത് അംഗം എം.കേളുപണിക്കര്‍ ആദരിച്ചു.

മണ്ണിനെയറിഞ്ഞും മനസ്സിലാക്കിയും മടിക്കൈയിലെ കര്‍ഷകര്‍

ലോകമണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ മടിക്കൈ പഞ്ചായത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ മടിക്കൈയിലെ കര്‍ഷകര്‍ക്കു പുത്തന്‍ അനുഭവമായി.

മണ്ണിന്റെ ആരോഗ്യപരിപാലനം, മണ്ണ്, ജല സംരംക്ഷണം എന്നീ വിഷയങ്ങളിലായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.വീണാറാണി, കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ കെ.പി മിനി എന്നിവരാണു ക്ലാസുകള്‍ കൈകാര്യം ചെയ്ത്. കേരളം ജലസമ്പുഷ്ട സംസ്ഥാനമെന്നത് ഇന്നും വെറും മിഥ്യാധാരണമാത്രമാണെന്നും കേരളത്തില്‍ ശരാശരി 3000 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ഇതിനെ സംരംക്ഷിച്ചു നിര്‍ത്താനുള്ള യാതൊരു സാഹചര്യവും നമ്മുക്കില്ല. കേരളത്തിലെ നെല്‍പ്പാടങ്ങള്‍ ഒരു കാലത്ത് ജലസംരംക്ഷണത്തിന്റെ ഭാഗമായിരുന്നു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒന്‍പത് ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 2.75 ലക്ഷം ഹെക്ടരായി കുറഞ്ഞു. ഇതിലൂടെ കേരളത്തിനു നഷ്ടമായതു ജലസംഭരണികളെയാണ്.

മണല്‍ വാരുന്നതും ജലനിരപ്പ് കുറയുന്നതിനു കാരണമാകുന്നു. മഴവെള്ള സംരംക്ഷണം നാം ആദ്യം തുടങ്ങേണ്ടതു വീടിനകത്തു നിന്നു തന്നെയാണ്. കൂടാതെ നീര്‍ത്തട പദ്ധതികളും കിണര്‍ റീചാര്‍ജ്ജിങ്ങ്, മഴക്കുഴികള്‍ എന്നിവ നിര്‍മിക്കുന്നതിലൂടെ മഴവെള്ള സംരംക്ഷണം ഉറപ്പുവരുത്താമെന്നും സെമിനാര്‍ സംവദിച്ചു.

English Summary: International soil day celebrations at Kasargod

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds