വിവിധ സംഘടനകളുടേയും സംരംഭങ്ങളുടേയും സഹകരണത്തോടെ കോഫി ബോര്‍ഡിന്റേയും നബാര്‍ഡിന്റേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കാപ്പി ദിനാചരണം ഒക്‌ടോബര്‍ 1ന് ചൊവ്വാഴ്ച കല്‍പ്പറ്റയില്‍ നടക്കും. ആഗോളതലത്തില്‍ കാപ്പി കര്‍ഷകര്‍ നേരിടുന്നപ്രതിസന്ധി ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെയുള്ള വലിയ വിലക്കുറവാണ് കാപ്പി വിപണി നേരിടുന്നത്. ഇത് പരിഹരിക്കുന്നന്നതിന് കാപ്പിയുടെ ഭാവിക്ക് നിങ്ങളെ ആവശ്യമുണ്ട് എന്ന വിഷയമാണ് ഇത്തവണ അന്താരാഷ്ട്ര തലത്തില്‍ കോഫിദിന സന്ദേശമായി പ്രചരിപ്പിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കപ്പെടുന്ന മേഖലകളിലൊന്നായ വയനാട് ജില്ല കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രതികൂല സാഹചര്യങ്ങളും മൂലം വലിയ പ്രതിസന്ധി നേരിടുകയാണ്.ഉത്പാദനം വര്‍ദ്ധിപ്പിച്ചും വരുമാനം ഇരട്ടിയാക്കിയും കാപ്പി ഉപഭോഗം പ്രചരിപ്പിച്ചും ഈ പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ കാപ്പി ദിനാചരണം നടക്കുന്നത്. ഇത് മൂന്നാം തവണയാണ് വയനാട് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര കാപ്പിദിനാചരണം നടത്തുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല, ഭൗമസൂചിക പദവി, മലബാര്‍ കാപ്പി ബ്രാന്റിംഗ് തുടങ്ങി കാപ്പി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നടക്കുന്ന സാഹചര്യത്തില്‍ ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്.
ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി, നബാര്‍ഡിന് കീഴിലെ മറ്റ് ഉത്പാദക കമ്പനികള്‍, ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്റര്‍, വയനാട് സുസ്ഥിര കാര്‍ഷിക വികസന മിഷന്‍ (വാസുകി), വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ്, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, വനമൂലിക തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നബാര്‍ഡിന്റേയും കോഫി ബോര്‍ഡിന്റേയും ആഭിമുഖ്യത്തില്‍ ഇത്തവണ പരിപാടികള്‍ നടത്തുന്നത്. പ്രദര്‍ശനം, ദേശീയ സെമിനാര്‍, കോഫി അസംബ്ലി, കാപ്പി സല്‍ക്കാരം, മ്യൂസിക്കല്‍ ഈവന്റ് എന്നിവ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൂടാതെ കാപ്പിയുടെ വിവിധ ബ്രാന്റുകള്‍ പരിചയപ്പെടുന്നതിനും പുതിയ കാപ്പി രുചികള്‍ അനുഭവിക്കുന്നതിനും അവസരമുണ്ട്.
Share your comments