<
  1. News

IRCTC പേയ്‌മെന്റ് മേഖലയിലേക്ക്, RBIൽ അഗ്രിഗേറ്റര്‍ ലൈസന്‍സിനായി അപേക്ഷ സമർപ്പിക്കും

പേയ്മെന്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്പര്യമുള്ള വലിയ ഒരു ഉപയോക്തൃ അടിത്തറ ഐആര്‍സിടിസിക്ക് നിലവിലുണ്ട്. ആര്‍ബിഐയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് വർധിക്കാനാണ് സാധ്യത.

Anju M U
irctc
IRCTC to enter into payments sector, know details below

പേയ്മെന്റ് മേഖലയിൽ തുടക്കം കുറിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ Indian Railway Catering and Tourism Corporation (ഐആര്‍സിടിസി- IRCTC). ഇതുമായി ബന്ധപ്പെട്ട് പേയ്മെന്റ് അഗ്രിഗേറ്റര്‍ ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(Reserve Bank of India)യില്‍ ഐആര്‍സിടിസി (IRCTC) അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന് (ഐആർസിടിസി) പേയ്‌മെന്റ് അഗ്രഗേറ്റർ എന്ന നിലയിൽ ലൈസൻസിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യിൽ ഇപ്പോൾ അപേക്ഷിക്കാം.

മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ മെയിൻ ഒബ്‌ജക്‌ട്‌സ് ഉടമ്പടി മാറ്റുന്നതിനും പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കുന്നതിന് ഒരു പുതിയ ഉടമ്പടി ഉൾപ്പെടുത്തുന്നതിനുമുള്ള അംഗീകാരം രജിസ്‌ട്രാർ ഓഫ് കമ്പനീസ്, ഡൽഹി, ഹരിയാന എന്നിവയിൽ നിന്ന് IRCTC അടുത്തിടെ നേടിയിരുന്നു.

നിലവിൽ, എല്ലാ നോൺ-ബാങ്ക് പേയ്‌മെന്റ് അഗ്രഗേറ്റർമാർക്കും പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്‌റ്റ്, 2007 പ്രകാരം ആർബിഐയിൽ നിന്ന് അംഗീകാരം ആവശ്യമാണ്. 

കൂടാതെ അപേക്ഷക സ്ഥാപനത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (എംഒഎ- MoA) പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കുന്നതിനുള്ള നിർദിഷ്ട പ്രവർത്തനം കവർ ചെയ്യണം. അപേക്ഷാ പ്രക്രിയയ്ക്കും ആർബിഐയിൽ നിന്നുള്ള അംഗീകാരത്തിനും കുറച്ച് സമയമെടുത്തേക്കും.

നിലവിൽ, IRCTCയുടെ ഇൻ-ഹൗസ് പേയ്‌മെന്റ് ഗേറ്റ്‌വേ ആയ I-PAY ഉണ്ട്. I-PAY, IRCTC വെബ്സൈറ്റിലും മൊബൈൽ ആപ്പിലും റെയിൽ, ബസ്, വിമാന യാത്രകൾ, ടൂർ പാക്കേജുകൾ എന്നിവയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ലഭ്യമാക്കുന്നു.

പേയ്മെന്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്പര്യമുള്ള വലിയ ഒരു ഉപയോക്തൃ അടിത്തറ ഐആര്‍സിടിസിക്ക് നിലവിലുണ്ട്. ആര്‍ബിഐയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് വർധിക്കാനാണ് സാധ്യത. മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങൾക്ക് സമാനമായ സേവനങ്ങളാണ് ഐആര്‍സിടിസിയിലും ഉണ്ടാകുക.
അതേ സമയം, ടിക്കറ്റ് റിസര്‍വേഷന് പുതിയ മാർഗങ്ങൾ സ്വീകരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഐആര്‍സിടിസിയുടെ ടിക്കറ്റ് ബുക്കിങ്ങിനായി ഔദ്യോഗിക ചാറ്റ്‌ബോട്ട് വഴി ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യാന്‍ സംവിധാനം ഒരുക്കുന്ന പുതിയ സേവനമാണ് ആരംഭിച്ചിട്ടുള്ളത്. AskDisha എന്ന ചാറ്റ്ബോട്ടിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേ നിയമങ്ങൾ 2022: ശിക്ഷ ഒഴിവാക്കാൻ ഈ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

English Summary: IRCTC to enter into payments sector, application for aggregator license will be submitted to RBI

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds