<
  1. News

ടൗട്ടെ: ആശങ്കയൊഴിയുന്നു, മഴ തുടരും

ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ആശങ്കയിൽ നിന്ന് സംസ്ഥാനം മുക്തമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത ഇന്ന് വരെ ഉണ്ട്. പൊതുവെ മഴ കുറയുന്ന സാഹചര്യമാണുള്ളത്. എന്നാൽ, ചുഴലിക്കാറ്റിന്റെ പ്രഭാവംമൂലം അറബിക്കടൽ അടുത്ത ദിവസങ്ങളിലും പ്രക്ഷുബ്ധമായി തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്

Priyanka Menon
mazha
mazha

ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ആശങ്കയിൽ നിന്ന് സംസ്ഥാനം മുക്തമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത ഇന്ന് വരെ ഉണ്ട്. പൊതുവെ മഴ കുറയുന്ന സാഹചര്യമാണുള്ളത്. എന്നാൽ, ചുഴലിക്കാറ്റിന്റെ പ്രഭാവംമൂലം അറബിക്കടൽ അടുത്ത ദിവസങ്ങളിലും പ്രക്ഷുബ്ധമായി തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നറിയിപ്പാണ് സംസ്ഥാനത്തിന് നൽകിയിരിക്കുന്നത്. തീരദേശ വാസികൾ ജാഗ്രത തുടരണം. തിങ്കളാഴ്ച പകൽ മൂന്നുമണി വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 1479 കുടുംബങ്ങളിൽപ്പെട്ട 5235 പേരുണ്ട്. അതിൽ 2034 പുരുഷൻമാരും 2191 സ്ത്രീകളും 1010 കുട്ടികളുമാണ്. ഏറ്റവും കൂടുതൽ പേരുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്- 1427ഉം 1180ഉം പേർ വീതം.

Chief Minister Pinarayi Vijayan said that the state is getting rid of the worries sown by Hurricane Toute. Isolated heavy rains are expected in the northern districts till Tuesday, according to the Meteorological Department. The rainfall is generally low. However, the epicenter was reported below the Pacific Ocean floor, however; no tsunami alert was issued. The state has been warned of the possibility of high tides and sea level rise. Coastal residents must remain vigilant.

മെയ് 12 മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും 2 പേർ വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവടങ്ങളിൽ ഓരോ പേരും ഉൾപ്പടെ 7 പേർ മരണമടഞ്ഞു. ടൗട്ടെ ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടർ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്.

English Summary: Isolated heavy rains are expected in the northern districts till Tuesday, according to the Meteorological Department.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds