എന്നാൽ പെരുമയ്ക്കൊത്ത തലയെടുപ്പൊന്നും ഈ സിട്ക വൃക്ഷത്തിനില്ല.100 വർഷത്തിലേറെയായി ഏകാന്തതയുടെ ദുഃഖം അനുഭവിച്ചു,സ്നേഹം കിട്ടാതെ വളർന്നവനെപ്പോലെ മുരടിച്ചു നിൽക്കുകയാണ് ഈ വൃക്ഷം പ്രതികൂല കാലാവസ്ഥ യാണ് ഇവിടെ മരങ്ങൾക്കു വളരാൻ അനുയോജ്യമല്ലാതാക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നു. കൊടുംകാറ്റ്, മഴ തുടങ്ങിയവ എപ്പോഴും ദ്വീപിനെ ബാധിക്കാറുണ്ട്.
എന്നാൽ, ചെറുചെടികളും കുറ്റിച്ചെടികളുമൊക്കെ ദ്വീപിൽ ധാരാളമായി വളരുന്നുണ്ട്. എങ്ങനെയാണ് സിട്ക സ്പുറസ് മാത്രം ദ്വീപിലെ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്നതെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും കൃത്യമായ ഒരു ഉത്തരം തരാൻ സാധിച്ചിട്ടില്ല. ന്യൂസിലൻഡിലെ ഗവർണറായിരുന്ന ലോർഡ് റാൻഫുർലി 1901ൽ നട്ടുവളർത്തിയതാണ് ഈ വൃക്ഷമെന്നാണ് വിശ്വാസിച്ചു പോരുന്നത്.
Share your comments