News

ഒറ്റപ്പെട്ട വൃക്ഷം 

ഒരു മരം  മാത്രമുള്ള ദ്വീപോ? അതിശയം തോന്നാം. എന്നാൽ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ തെ​​​ക്കേ അ​​​റ്റ​​​ത്തെ കാം​​​ബ​​​ൽ ദീ​​​പി​​​ൽ ​സി​​​ട്ക സ്പു​​​റ​​​സ് എന്ന ഒരു മരമുണ്ട്. ആ  ​​​ദ്വീ​​​പി​​​ൽ കാണപ്പെടുന്ന ഏക വൃ​​​ക്ഷമാണ് ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ഒറ്റപ്പെട്ട  വൃ​​​ക്ഷം എന്ന പെരുമയോടെ ഗി​​​ന്ന​​​സ് ബു​​​ക്ക് ഓ​​​ഫ്  റെക്കോർഡ്സിലും ഈ മരം ഇടം നേടിയിട്ടുണ്ട്.

എന്നാൽ പെ​​​രു​​​മ​​​യ്ക്കൊ​​​ത്ത ത​​​ല​​​യെ​​​ടു​​​പ്പൊ​​​ന്നും ഈ സി​​​ട്ക​ വൃ​​​ക്ഷ​​​ത്തി​​​നി​​​ല്ല.100 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ഏ​​​കാ​​​ന്ത​​​ത​​​യു​​​ടെ ദുഃ​​​ഖം അനുഭവിച്ചു,സ്നേ​​​ഹം കി​​​ട്ടാ​​​തെ വ​​​ള​​​ർ​​​ന്ന​​​വ​​​നെ​​​പ്പോ​​​ലെ മു​​​ര​​​ടി​​​ച്ചു നിൽക്കുകയാണ് ഈ വൃക്ഷം    പ്രതികൂല കാലാവസ്ഥ യാണ് ഇവിടെ മരങ്ങൾക്കു വളരാൻ അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ പ​​​റ​​​യു​​​ന്നു. കൊടുംകാറ്റ്, മ​​​ഴ തു​​​ട​​​ങ്ങി​​​യവ എപ്പോഴും ദ്വീപിനെ ബാധിക്കാറുണ്ട്.

എ​​​ന്നാ​​​ൽ, ചെ​​​റു​​​ചെ​​​ടി​​​ക​​​ളും കു​​​റ്റി​​​ച്ചെ​​​ടി​​​ക​​​ളു​​​മൊ​​​ക്കെ ദ്വീ​​​പി​​​ൽ  ധാരാളമായി ​​വ​​​ള​​​രു​​​ന്നു​​​ണ്ട്. എ​​​ങ്ങ​​​നെ​​​യാ​​​ണ് സി​​​ട്ക സ്പു​​​റ​​​സ് മാ​​​ത്രം ദ്വീ​​​പി​​​ലെ പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ അ​​​തി​​ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്ക് ഇ​​​പ്പോ​​​ഴും കൃത്യമായ ഒരു ഉത്തരം  തരാൻ സാധിച്ചിട്ടില്ല.  ന്യൂ​​സി​​​ല​​​ൻ​​​ഡി​​​ലെ ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന ലോ​​​ർ​​​ഡ് റാ​​​ൻ​​​ഫു​​​ർ​​​ലി 1901ൽ ​​​ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി​​​യ​​​താ​​​ണ് ഈ ​​​വൃ​​​ക്ഷ​​​മെ​​​ന്നാ​​​ണ്​​ വി​​ശ്വാ​​സിച്ചു പോരുന്നത്.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox