പ്രളയശേഷം സംസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങളിൽ പടരുന്ന വിവിധ രോഗങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം) സർക്കാരിനോട് ആവശ്യപ്പെട്ടു.കോഴിക്കോട് ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഏഴു ജില്ലകളിൽ നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തെ സുഗന്ധവിള കൃഷിയിലുണ്ടായ നഷ്ടം വ്യക്തമായത്. 48,253 ഹെക്ടറിലെ സുഗന്ധവിളകൾ നശിച്ചതോടെ 25,138 ടൺ സുഗന്ധവ്യഞ്ജനങ്ങളുടെ കുറവാണുണ്ടായിട്ടുള്ളത്.പ്രളയത്തിൽ കേരളത്തിലെ സുഗന്ധവിളകൾക്ക് ഇൗ വർഷത്തെ ഉൽപാദന നഷ്ടം 1254 കോടിരൂപയാണ് .
ഏഴു ജില്ലകളിൽനടത്തിയ പഠനത്തിലാണ് സുഗന്ധവിളകൃഷിയിലുണ്ടായ നഷ്ടം വ്യക്തമായത് 48,253 ഹെക്ടറിലെ സുഗന്ധവിളകൾ നശിച്ചതോടെ 25,138 ടൺ സുഗന്ധവ്യഞ്ജനങ്ങളുടെ കുറവാണ് ഉണ്ടായിട്ടുള്ളത് .കുരുമുളകും ഏലവും നിലവിലുള്ളതിനേക്കാൾ യഥാക്രമം ശതമാനവും 31 38.5 ശതമാനവും ഇൗ വർഷം ഉൽപാദനം കുറയും. 30 ശതമാനമാണ് ആകെ സുഗന്ധവിളകളുടെ ശരാശരി വാർഷിക ഉൽപാദന നഷ്ടം.
കുരുമുളകിനാണ് കൂടുതൽ നഷ്ടം.ഭാവിയിലെ ഉൽപാദനമൂല്യം കണക്കാക്കുമ്പാൾ 3000 കോടിയോളമാണ് നഷ്ടം.കനത്ത മഴയിലും മണ്ണൊലിപ്പിലും ചളിയും മറ്റും അടിഞ്ഞുകൂടി സൂക്ഷ്മാണുക്കളും വിരകളും നശിച്ചതും സുഗന്ധവിള കർഷകർക്ക് തിരിച്ചടിയായി. ഒാക്സിജൻ ഇല്ലാതായതോടെ മണ്ണിെൻറ ഫലഭൂയിഷ്ഠത കുറഞ്ഞതായും പഠനത്തിൽ വ്യക്തമായി.വെള്ളം കെട്ടിനിന്നാണ് പലവിളകളും നശിച്ചത്. ‘സൈലോ സാൻഡ്രസ്’ പോലുള്ള വണ്ടുകൾ .ഇക്കാലത്ത് പെരുകിയതും കർഷകർക്ക് ആഘാതമായതായി. ചരിഞ്ഞ പ്രദേശങ്ങളിലെ മണ്ണൊലിപ്പ് ഏലം കൃഷിയെയും സാരമായി ബാധിച്ചു..ചിലയിടത്തെ ചെടികൾ മൂന്നു മുതൽ ഏഴു മാസത്തിനകം കൂടുതൽ കരുത്തോടെ ‘ഉയിർത്തെഴ... ഉയിർത്തെഴുന്നേൽക്കുമെന്നാണ്’ പ്രതീക്ഷ.ഏറ്റവും കൂടുതൽ ഏലം ഉൽപാദിപ്പിക്കുന്ന ഇടുക്കിയിൽ 25,600 ഹെക്ടറിൽ കൃഷിയെ ബാധിച്ചു.
ഇഞ്ചിയും മഞ്ഞളും പോലുള്ള ഹ്രസ്വകാല വിളകൾ ഉൽപാദിപ്പിച്ച് കർഷകരുടെ നഷ്ടം കുറക്കാനുള്ള ശ്രമം നടത്തണം .അത്യുൽപാദനശേഷിയുള്ള വിളകൾ കൃഷിചെയ്ത് സുഗന്ധവിളകളുടെ കുറവ് നികത്തണമെ ന്നും പഠനറിപ്പോർട്ടിൽ പറയുന്നു. ഇതിനായി 194 കോടി രൂപയുടെ തൈകൾ വേണ്ടി വരും. വളങ്ങളും മറ്റു പോഷകഘടകങ്ങൾക്കുമായി 182.5 കോടിയും ആവശ്യമാണ്. വെള്ളപ്പൊക്ക മേഖലകൾ അടയാളപ്പെടുത്തുകയും വില്ലേജ് തലത്തിൽ കാലാവസ്ഥ പ്രവചനം നടത്തുകയും ചെയ്യണമെന്ന് പഠന റിപ്പോർട്ട് നിർദേശിക്കുന്നു. മണ്ണിര കേമ്പാസ്റ്റ് പോലുള്ളവ ഉപയോഗിച്ച് മണ്ണിൻ്റെ ഫലഭൂയിഷ്ഠത കൂട്ടണമെന്നും കർഷകർക്ക് പലിശരഹിത വായ്പ നൽകണമെന്നും സുഗന്ധവിള ഗവേഷണ കേന്ദ്രം നിർദ്ദേശിക്കുന്നു.
Share your comments