ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് 2022 (Indian Tractor of the Year Award 2022)ബുധനാഴ്ച ഡൽഹിയിലെ പുൾമാൻ എയ്റോസിറ്റി ഹോട്ടലിൽ നടക്കും. നാളെ വൈകുന്നേരം നാല് മണിക്കാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ അഗ്രി മീഡിയ എക്സ്ക്ലൂസീവ് പാർടനറായി കൃഷി ജാഗരണും പങ്കാളികളാകും.
2019ൽ ഡൽഹിയിൽ ട്രാക്ടർജംഗ്ഷൻ തുടക്കം കുറിച്ച ITOTY (ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ) അവാർഡിന്റെ മൂന്നാം പതിപ്പാണ് നാളെ സംഘടിപ്പിക്കുന്നത്.
ട്രാക്ടർജംഗ്ഷന്റെ സ്ഥാപകനായ രജത് ഗുപ്തയാണ് ട്രാക്ടർ നിർമാതാക്കളെ അവരുടെ നൂതന ആശയങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും പ്രചോദനം നൽകുക എന്ന ആശയത്തിൽ ഇത്തരത്തിൽ ഒരു അവാർഡ് സംഘടിപ്പിക്കണമെന്ന് മുന്നോട്ട് വച്ചത്.
ബിസിനസ് സ്റ്റാൻഡേർഡ്, ബിസിനസ് ടുഡേ, കൃഷി ജാഗരൺ, അഗ്രികൾച്ചർ പോസ്റ്റ്, ജാഗ്രൺ എന്നിവർ പരിപാടിയിലെ മാധ്യമ പങ്കാളികളാകും. ട്രാക്ടർ വ്യവസായ രംഗത്തെ വിദഗ്ധരാണ് ITOTY ട്രാക്ടർ അവാർഡ് ജേതാക്കളെ നിർണയിക്കുന്നത്. വോട്ടിങ് രീതിയിലൂടെയാണ് അർഹരായ വിജയികൾ തെരഞ്ഞെടുക്കപ്പെടുന്നത്.
ITOTY അവാർഡ്: വിശദ വിവരങ്ങൾ
ട്രാക്ടർ കമ്പനികളുടെ ആശയങ്ങളും കഠിനാധ്വാനം തിരിച്ചറിഞ്ഞ്, അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ITOTYയുടെ പിന്നിലെ ആശയം.
ബന്ധപ്പെട്ട വാർത്തകൾ: സെബിയിലെ 24 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
ഇതുവഴി ട്രാക്ടർ നിർമാതാക്കൾ കർഷകന്റെ ആവശ്യങ്ങൾ മനസിലാക്കി, അവർക്ക് പ്രയോജനപ്പെടുന്ന കാര്യക്ഷമമായ യാന്ത്ര സാമഗ്രിഹികൾ നിർമിക്കും. കഴിഞ്ഞ രണ്ട് വർഷമായി വിജയകരമായി നടപ്പിലാക്കുന്ന ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡിൽ, 2021ൽ ജേതാക്കളായത് സൊനാലിക ടൈഗർ 55 ആയിരുന്നു.
Share your comments