ചക്കക്കാലമായതോടെ നാട്ടിലെ ചക്ക വിപണി ഉണർന്നു. ചുളപൊട്ടും മുന്‍പേ നാട്ടുംപുറങ്ങളില്‍ ഇടിചക്ക പ്രായത്തിലുള്ള ചക്ക തേടി കച്ചവടക്കാര്‍ എത്തി. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതോടെയും വിഷമയമില്ലാത്ത പോഷക സമ്പുഷ്ടമായ ഫലം എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയതോടെയുമാണ് ചക്കയ്ക്ക് പ്രിയമേറിയത്.ചക്കകൊണ്ട് അച്ചാര്‍ മുതല്‍ പുട്ടുപൊടി വരെയുള്ള മൂല്ല്യ വർധിത വിഭവങ്ങള്‍ ഇപ്പോൾ ലഭ്യമാണ് .
മുന്‍പ് ചക്കയ്ക്ക് വേണ്ടത്ര പ്രചാരമില്ലാത്ത കാലത്ത് ആവശ്യക്കാരില്ലാതെ നശിച്ച് പോയിരുന്നു.എന്നാല്‍ ഇപ്പോള്‍ ചക്കയുടെ സുവര്‍ണ്ണകാലാമാണ്. അതിരുകളില്‍ നിന്നിരുന്ന പ്ലാവുകൾ ഇന്ന് പണം കായ്ക്കുന്ന മരങ്ങളാണ്.ഒരു ഇടിചക്കയ്ക്ക് 60 രൂപ വരെയാണ് ഇപ്പോള്‍ ഉടമയ്ക്ക് ലഭിക്കുന്നത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ചക്ക കയറ്റുമതിയുണ്ട്.നിലത്ത് വീണ് ചതയാതെയാണ് പ്ലാവില്‍ നിന്ന് ചക്ക ഇറക്കുന്നത്. സാമ്പത്തീക മാന്ദ്യം ഈ വിപണിയെ ബാധിച്ചതായി പറയുന്നുണ്ടെങ്കിലും കച്ചവടക്കാരുടെ എണ്ണതില്‍ കുറവില്ല.
Share your comments