
ഭാരത സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പ് SEED ഡിവിഷന്റെ സഹായത്തോടെ ചപ്പാത്ത് ശാന്തിഗ്രാം ദശദിന ചക്ക ഉല്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ചക്കയിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന സംരംഭങ്ങൾ ആരംഭിക്കുവാൻ താല്പര്യമുളള 20 പേർക്കാണ് സൗജന്യപരിശീലനം നൽകുക. ജനുവരി 21 മുതല്‍ 30 വരെ വിഴിഞ്ഞത്തിന് സമീപം ചപ്പാത്ത് ശാന്തിഗ്രാമിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യ പ്പെടുന്നവർ ഈ മാസം 19 ന് മുന്‍പ് അപേക്ഷ നൽകേണ്ടതാണ്.
ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ സംസ്ഥാന പരിശീലകരും ശാന്തിഗ്രാംടീമും ചക്കയിൽ നിന്നുള്ള 25 ൽപരം മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ പരിശീലനത്തിന് നേതൃത്വം നൽകും. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫാറത്തിനും ബന്ധപ്പെടുക. ഫോൺ: 9249482511, 9497004409. E.mail: [email protected]
Share your comments