കവാടം തുറന്നാൽ മുറ്റത്ത് നയന മനോഹര വിസ്മയം. 25 വർഷത്തിലേറെയായി പൂക്കളെയും ചെടികളെയും സ്നേഹിക്കുന്ന ഒരു വിദ്യാർത്ഥി, ചിങ്ങവനം സ്വദേശി ഡോ. ജേക്കബ് ജോൺ. പൂക്കളെ സ്നേഹിക്കാൻ തുടങ്ങിയതോടെ വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള ഓർക്കിഡുകളും ചെത്തിയും സെലോഷ്യയും കോളിയോസും ആയിരത്തിയഞ്ഞൂറ് മൺചട്ടികളിലായി വീടിന്റെ ചുറ്റും ക്രമീകരിച്ചു. ഓർക്കിഡ് തന്നെ നൂറ് ചട്ടികളിൽ വളർത്തുന്നുണ്ട്. ചെടികൾ കൂടാതെ ചൈനീസ് പേരയും റെഡ്‌ലേഡിയും വെള്ളരിയും കോവലും ഈ മുറ്റത്തുണ്ട്.
രസതന്ത്രത്തിലാണ് ആദ്യ ഡോക്ടറേറ്റെങ്കിലും ജൈവ കൃഷിയോടാണ് താത്പര്യം. കിട്ടുന്നിടത്തു നിന്നെല്ലാം ചെടികൾ ശേഖരിക്കും. ചെടികൾക്ക് നൽകുന്നത് ഒന്നാന്തരം കോഴി വളവും. കോഴിക്കാഷ്ഠവും അറക്കപ്പൊടിയും പ്രത്യേക രീതിയിൽ കൂട്ടിച്ചേർത്ത വളമാണ് ചെടികൾക്ക് നൽകുന്നത്. ഇതിനായി വീട്ടിൽ തന്നെ കോഴിയേയും വളർത്തുന്നുണ്ട്. ജലം അധികം ആവശ്യമില്ലാത്ത ചെടികളാണ് അധികവും. ചെടികൾക്ക് പുറമെ വീട്ടിലേക്കാവശ്യമായ പച്ചക്കറികളും ഇവിടെ കൃഷി ചെയ്തുവരുന്നു. എല്ലാത്തിനും കൂട്ടായി ഭാര്യ ശാന്തയും.
74 -ാം വയസിലും അദ്ദേഹം പി.എച്ച്.ഡി. വിദ്യാർത്ഥിയാണെന്നതും കൗതുകമാണ്. ആരെന്തൊക്കെ പറഞ്ഞാലും സ്വന്തം കുഞ്ഞിനെ വളർത്തുന്ന ശ്രദ്ധയോടെ ചെടികളെ സംരക്ഷിക്കുന്നതിനാൽ ഈ ചെടികളുടെ വില്പനയ്ക്ക് അദ്ദേഹം തയ്യാറല്ല.
CN Remya Chittettu Kottayam, #KrishiJagran
ജേക്കബിന്റെ ആരാമം
കവാടം തുറന്നാൽ മുറ്റത്ത് നയന മനോഹര വിസ്മയം. 25 വർഷത്തിലേറെയായി പൂക്കളെയും ചെടികളെയും സ്നേഹിക്കുന്ന ഒരു വിദ്യാർത്ഥി, ചിങ്ങവനം സ്വദേശി ഡോ. ജേക്കബ് ജോൺ. പൂക്കളെ സ്നേഹിക്കാൻ തുടങ്ങിയതോടെ വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള ഓർക്കിഡുകളും ചെത്തിയും സെലോഷ്യയും കോളിയോസും ആയിരത്തിയഞ്ഞൂറ് മൺചട്ടികളിലായി വീടിന്റെ ചുറ്റും ക്രമീകരിച്ചു.
Share your comments