തിരുവനന്തപുരം ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ബ്രഹത് പദ്ധതിയായ ജലശ്രീ പദ്ധതിക്ക് ഈ മാസം 28 ന് തുടക്കമാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു.
കുടിവെള്ളം, ജലസേചനം, ശുചിത്വം, കൃഷി, വ്യവസായം, എന്നിവയ്ക്കാവശ്യമായ ജലം സുസ്ഥിരമായി രൂപപ്പെടുത്തുകയാണ് പദ്ധതികൊണ്ട് ഉദേ്യശിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളും ഒരുമിച്ച് പ്രവര്‍ത്തിക്കും. വിപുലമായ ജലസാക്ഷരതാ പരിപാടികള്‍, ബോധവല്‍ക്കരണം, സെമിനാര്‍, ശില്പശാലകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ കിണര്‍ റീചാര്‍ജിംഗ്, മഴക്കുഴി നിര്‍മാണം, ജലാശയങ്ങളുടെ നവീകരണം, വൃക്ഷത്തൈ നടീല്‍, തടയണ നിര്‍മാണം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളും നടക്കും.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സൗജന്യമായി കുടിവെള്ള ഗുണനിലവാര പരിശോധന സംവിധാനവും ജലശ്രീ ക്ലബ്ബുകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വാര്‍ഡ്തലത്തില്‍ ജലസഭയും ജലസര്‍വെയും നടത്തും. ഇതിലേയ്ക്കായി ഓരോ വാര്‍ഡിലും 50 പേരെ ഉള്‍പ്പെടുത്തിയുള്ള ജലസഭാ സമിതിയും പ്രവര്‍ത്തിക്കും.
ജലശ്രീ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല സെല്‍ രൂപീകരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല ഈ സെല്ലിനായിരിക്കും.
പുതിയൊരു ജലസംസ്‌കാരത്തിന് രൂപം നല്‍കാനും തിരുവനന്തപുരം ജില്ലയെ ഒരു സമ്പൂര്‍ണ ജലസുരക്ഷിത ജില്ലയാക്കി മാറ്റാനുമുള്ള ജലശ്രീ പദ്ധതിക്ക് പൊതുജനങ്ങളുടെ എല്ലാവിധ സഹകരണവുമുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
ജലശ്രീ പദ്ധതി ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന്
തിരുവനന്തപുരം ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ബ്രഹത് പദ്ധതിയായ ജലശ്രീ പദ്ധതിക്ക് ഈ മാസം 28 ന് തുടക്കമാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു.
Share your comments