ചിങ്ങമാസം ആരംഭിച്ചതോടെ വിപണിയിൽ മുല്ലപ്പൂവിനു വില ഉയരുകയാണ്. കിലോയ്ക്ക് 700– 800 രൂപയാണു വില. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 1800 രൂപ വരെ വില ഉയർന്നിരുന്നു. മഴയിൽ പൂക്കൃഷി നശിച്ചതാണു വില ഉയരാൻ കാരണം.മുഹൂർത്തദിനങ്ങളിൽ വില കുത്തനെ ഉയരുമെന്നു വ്യാപാരികൾ പറയുന്നു. മുല്ലപ്പൂവിന് ആവശ്യക്കാർ ഏറെയാണെങ്കിലും വേണ്ടത്ര ലഭിക്കുന്നില്ല.കേരളത്തിന്റെ അതിര്‍ത്തിയില്‍ വ്യാപകമായി മുല്ലപ്പൂകൃഷി ഉണ്ടെങ്കിലും അവയെല്ലാം കോയമ്പത്തൂര്‍, തോവാള എന്നിവിടങ്ങളിലെ മൊത്തവില്പന മാര്‍ക്കറ്റുകളിലെത്തിയ ശേഷമാണ് കേരളത്തിലെത്തുന്നത്. ഇവിടെ മൊത്ത വിപണനകേന്ദ്രങ്ങളില്ലാത്തതാണ് കാരണം.
തമിഴ്നാട്ടിൽ നിന്നു പാലക്കാട് വഴിയാണ് എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലേക്കു പ്രധാനമായും പൂ എത്തുന്നത്.മഴ കാരണം മുല്ലമൊട്ടുകൾ പെട്ടെന്നു ചീയുന്നതും തിരിച്ചടിയാണ്. ചിങ്ങത്തിലെ ഉയർന്ന വില തുടർന്നുള്ള മാസങ്ങളിൽ ലഭിക്കില്ല. സംസ്ഥാനത്തു മുല്ലപ്പൂ കൃഷി പച്ചപിടിക്കാത്തതിനാൽ പൂവിനായി തമിഴ്നാടിനെത്തന്നെ ആശ്രയിക്കണം.
Share your comments