-
-
News
നൂറ് ഏക്കറില്‍ ജൈവ നെല്‍ക്കൃഷിക്ക് തുടക്കം
പെരിന്തല്‍മണ്ണ: ജീവനം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയില്‍ നൂറ് ഏക്കറില്‍ ജൈവ നെല്‍ക്കൃഷിക്ക് പൊന്ന്യാകുര്‍ശി കരിങ്കറയില്‍ ഞാറ് നട്ട് തുടക്കം കുറിച്ചു. കരിങ്കറപാടത്ത് നടന്ന ഞാറു നടീല്‍ നരഗസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.

കരിങ്കറ പാടശേഖരത്തിലെ നാല്‍പ്പതും മാനത്തുമംഗലത്തെ ഇരുപത്തഞ്ചും കക്കൂത്ത് മുപ്പത്തഞ്ചും ഏക്കര്‍ സ്ഥലമാണ് ജീവനത്തിന്റെ രണ്ടാംഘട്ട കൃഷിക്ക് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭയില്‍ ഈ വര്‍ഷം നെല്‍ക്കൃഷി എണ്‍പത് ഏക്കറായും വര്‍ദ്ധിച്ചിട്ടുണ്ട്. വീടുകളില്‍ 1,500 ഗ്രോബാഗുകളും ഒരു ലക്ഷത്തിലേറെ വിത്ത് പായ്ക്കറ്റുകളും മൂന്നുലക്ഷം പച്ചക്കറിത്തൈകളും ഇതിനകം വിതരണം ചെയ്തു.
ജൈവ പോഷകാഹാര പ്രചാരണത്തിന്റെ ഭാഗമായി പപ്പായ, മുരിങ്ങസ ചീര, പ്ലാവ്, മാവ് എന്നീ ഫലവൃക്ഷത്തൈകള്‍ എല്ലാ വീടുകളിലും എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാനത്തുമംഗലത്തെ പതിനഞ്ച് ഏക്കറില്‍ നഗരസഭ നേരിട്ട് കൃഷിയിറക്കിയിരുന്നു. 2016 ല്‍ കൃഷിയില്‍ നിന്നു ലഭിച്ച രണ്ടരലക്ഷം രൂപ സാന്ത്വനം പദ്ധതിയിലേക്ക് നല്‍കി. ഈ വര്‍ഷത്തോടെ നെല്‍ക്കൃഷി 350 ഏക്കറിലെത്തിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.
English Summary: jeevanam paddy cultivation scheme
Share your comments