സംസ്ഥാനമൊട്ടാകെ വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുന്നതിനു കൃഷിവകുപ്പിൻ്റെ ജീവനി’ പദ്ധതി . സർക്കാരിന്റെ വിവിധ മിഷനുകളുടെ മാതൃകയിലുള്ള പദ്ധതി ജനുവരി ഒന്നിനു തുടങ്ങും. 2021 ലെ വിഷു വരെ തുടരുന്ന പദ്ധതി പൂർത്തിയാവുന്നതോടെ സംസ്ഥാനം പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടുമെന്നു മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.‘നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’ എന്നതാണ് മുദ്രാവാക്യം. സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണമുണ്ടാകും. ജനുവരി ആദ്യവാരം തൃശൂരിൽ വൈഗ കൃഷി േമളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ചു 21 പദ്ധതി ഘടകങ്ങളാണ് കൃഷി വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത് . ഭൗമ സൂചികാ പദവി ലഭിച്ച ചെടികളുടെ വിത്തുൾപ്പെടെ 100 പരമ്പരാഗത പച്ചക്കറി ഇനങ്ങൾ പ്രചരിപ്പിക്കുക, എല്ലാ വീട്ടിലും കറിവേപ്പില, പപ്പായ, മുരിങ്ങ, ചീര, വാഴ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക, 2500 സ്കൂളുകളിലും പൊതു /സ്വകാര്യ സ്‌ഥാപനങ്ങളിലും പച്ചക്കറിത്തോട്ടം, 1200 പച്ചക്കറി ക്ലസ്റ്ററുകളുടെ രൂപീകരണം, 2000 മഴ മറ യൂണിറ്റുകൾ, 10,000 സൂക്ഷ്മ ജലസേചന യൂണിറ്റുകൾ എന്നിവ ജീവനിയുടെ ലക്ഷ്യങ്ങളാണ്....ആദിവാസി മേഖലയിൽ പരമ്പരാഗത ഇനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാനും ബ്ലോക്ക് തലത്തിൽ ക്രോപ് കലണ്ടർ തയാറാക്കാനും ഉൽപന്ന കമ്പനികൾ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 25 അഗ്രി സ്റ്റാർട്ടപ്പുകളും 200 ഫാം ഫീൽഡ് സ്‌കൂളുകളും 400 ബയോ ഫാർമസികളും 50 മൂല്യവർധിത യൂണിറ്റുകളും നാടൻ ചന്തകളും ജീവനി വിഭാവനം ചെയ്യുന്നുണ്ട്.സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പു വരുത്തുന്ന ഈ പദ്ധതി ആരോഗ്യ വകുപ്പുമായി സഹകരിച്ചു കൊണ്ടായിരിക്കും സംസ്ഥാനത്തു നടപ്പിലാക്കുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ , വിദ്യാഭാസ വകുപ്പ് എന്നിവയും പദ്ധതിയുടെ ഭാഗമാകും.
Share your comments