1. News

ജോബ് എക്‌സ്‌പോ 2023: കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും

നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായി ഇന്ന് (ഒക്ടോബർ 1) തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിൽ ജോബ് എക്‌സ്‌പോ 2023 സംഘടിപ്പിക്കും.

Meera Sandeep
Job Expo 2023: Union Minister of State V Muraleedharan to Inaugurate today
Job Expo 2023: Union Minister of State V Muraleedharan to Inaugurate today

നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായി ഇന്ന് (ഒക്ടോബർ 1) തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിൽ ജോബ് എക്‌സ്‌പോ 2023 സംഘടിപ്പിക്കും. വിദേശകാര്യ സഹമന്ത്രി ശ്രീ. വി മുരളീധരൻ രാവിലെ 10 മണിക്ക് പരിപാടി ഉദ്‌ഘാടനം ചെയ്യും. 

ബന്ധപ്പെട്ട വാർത്തകൾ: കോൾ ഇന്ത്യയിൽ 560 മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകൾ; 50,000-1.60 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്

40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കും. കേന്ദ്ര ​ഗവൺമെന്റിന്റെ പ്രധാനമന്ത്രി സ്വനിധി, പ്രധാനമന്ത്രി വിശ്വകർമ യോജന, പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം , മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ്‌  ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക്, ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ ഇവയ്ക്ക് നേതൃത്വം നൽകും.

ജോബ് എക്‌സ്‌പോ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ വർക്കല ശിവഗിരി സ്കൂളിൽ എത്തി രജിസ്റ്റർ ചെയേണ്ടതാണ്. രജിസ്റ്ററേഷൻ ഫീസ് ഈടാക്കുന്നതല്ല. 

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പ് കൈയിൽ കരുതണം. കൂടുതൽ വിവരങ്ങൾ - 9446011110 ,9447024571 എന്നീ നമ്പറുകളിൽ ലഭ്യമാണ്.

English Summary: Job Expo 2023: Union Minister of State V Muraleedharan to Inaugurate

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds