ചർമം തിളങ്ങാൻ കിടിലൻ ജ്യൂസുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റീനു മാത്യൂസ്. ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ പുത്തൻ റെസിപ്പിയുടെ വീഡിയോ പങ്കുവച്ചത്. പഴങ്ങളും പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് മുടങ്ങാതെ പത്ത് ദിവസം കുടിച്ചാൽ വ്യത്യാസം കണ്ടറിയാമെന്നാണ് താരം പറയുന്നത്.

ചേരുവകൾ
☛ ഓറഞ്ച്-1
☛ ആപ്പിൾ-1
☛ കാരറ്റ്-1
☛ ബീറ്റ്റൂട്ട്-1
തയ്യാറാക്കുന്ന വിധം
ഓറഞ്ച്,ആപ്പിൾ,കാരറ്റ്,ബീറ്റ്റൂട്ട് എന്നിവ നന്നായി കഴുകി വൃത്തിയാക്കുക. തുടർന്ന് ഇവ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഈ കഷ്ണങ്ങൾ ഇട്ടതിന് ശേഷം നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ജ്യൂസ് റെഡി. പ്രഭാത ഭക്ഷണത്തിന് മുമ്പോ ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ ഈ ജ്യൂസ് കുടിക്കുന്നതാണ് ഉത്തമം.
Share your comments