എറണാകുളം ജില്ലയിൽ കാക്കനാട് പ്രവർത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ അപൂർവ്വമായ നൂറിലേറെ സസ്യങ്ങൾ, പച്ചക്കറികൾ, മരുന്നു ചെടികൾ തുടങ്ങിയ സസ്യ വൈവിധ്യം ആരെയും ആകർഷിക്കും .ഒരു സെന്റ് സ്ഥലത്താണ് ഇത് ഒരുക്കിയിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്
കൃഷി അറിവുകളും ചോദ്യങ്ങളും സംശയങ്ങളും ചോദിച്ചെത്തുന്നവരെ സഹായിക്കുക, വിള പരിപാലനം സംബന്ധിച്ചു സർക്കാർ പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും കർഷകർക്ക് വിതരണം ചെയ്യുക., സബ്സിഡികളും പദ്ധതികളും വിശദ്ധീകരിക്കുക തുടങ്ങിയ ഉദ്യേശങ്ങളോടെ എല്ലാ ജില്ലകളിലും ഫാം ഇൻഫർമേഷൻ ബ്യൂറോ ഉണ്ടെങ്കിലും എറണാകുളം ജില്ലയെ വ്യത്യസ്ഥ മാക്കുന്നത് ഈ സസ്യ വൈവിധ്യമാണ് .
കമ്പോസ്റ്റിന്റെ നാലുതരം മാതൃക കാണാം, മണ്ണിര കമ്പോസ്റ്റ് , പൈപ്പ് കമ്പോസ്റ്റ്, ഇനോകുലം ഉപയോഗിച്ചുള്ള കമ്പോസ്റ്റ്, ബയോഗ്യാസ് കമ്പോസ്റ്റ് എന്നിവ. നരി നനയുടേയും അക്വാപോണിക്സിന്റെയും മാതൃകയും ഇവിടെയുണ്ട്.
സ്റ്റീവിയ, കായം, മണിത്തക്കാളി , ചങ്ങലംപരണ്ട , ആകാശവെള്ളരി , തുടങ്ങി അപൂർവ്വമായ സസ്യങ്ങൾ, പ്രമേഹത്തിനു മികച്ച പ്രതിവിധിയായ കിളി ഞാവൽ ഇത് പക്ഷികളെ ആകർഷിക്കാൻ ഏറ്റവും ഉത്തമമാണ്
വിഷവാത കങ്ങൾ ഏറ്റവും അധികം ആഗിരണം ചെയ്യുന്ന പത്തോളം ചെടികളുണ്ട് ഇവിടെ. ചകിരിച്ചോറും വൈക്കോലും കമ്പോസ്റ്റും ചേർത്ത് തേങ്ങയുടെ വലുപ്പത്തിൽ ഉരുട്ടിയെടുത്ത നൂൽ കൊണ്ട് പൊതിഞ്ഞു കെട്ടി ചെടികൾ നട്ടുപിടിപ്പിക്കുന്ന കോകോഡമ എന്ന നടീൽ രിതിയും ഇവിടെ കാണാം. ആന്റി ഓക്സിഡന്റുകളുടെ കലവറയായ നോനി എന്ന ചെടിയും വച്ചു പിടിപ്പിച്ചിട്ടുണ്ട് . '
ചുവന്ന കൊടുവേലി കൂഷിയിടത്തിന് അരികിൽ നട്ടാൽ എലി ശല്യം ഉണ്ടാവില്ല കൊങ്ങിണി പ്പൂവും, ജെട്രോ ഫയും തേനീച്ചകളെ ആകർഷിക്കും അതിനാൽ തേനിച്ച വളർത്തലിന്റെ മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Share your comments