News

കളകള്‍ കൊണ്ട് പുതിയ രുചിക്കൂട്ടൊരുക്കി തരിയോട് ജി എല്‍ പി സ്കൂൾ

തരിയോട് ജി.എല്‍.പി.സ്‌കൂളിലെ ഇലയറിവ് ടീമും കൃഷിവകുപ്പിന്റെ കീഴിലുള്ള ആത്മ ലീഡ്‌സും മാതൃഭൂമി സീഡും ചേര്‍ന്ന് നടത്തിയ 'കളയല്ലേ വിളയാണ്' പ്രദര്‍ശനവും സെമിനാറും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.

കാടും മേടും ഇല്ലാതായപ്പോള്‍ അന്യം നിന്നുപോകുന്ന തുമ്പയും മുക്കുറ്റിയും താളും തകരയും പൊന്നാങ്കണ്ണിയും വയല്‍ച്ചുള്ളിയും തുടങ്ങി നൂറിലധികം ഭക്ഷ്യ-ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും പൊന്നാങ്കണ്ണി , മണിത്തക്കാളി , കൊടങ്ങല്‍, കൊടിത്തൂവ, പുളിയാറില തുടങ്ങി വിവിധ തരം ഇലകള്‍ ഉപയോഗിച്ച് ചമ്മന്തി, സംഭാരം, പുട്ട്, എഗ്ഗ് റോസ്റ്റ്, പക്ക വട, കട്‌ലറ്റ് തുടങ്ങി ഇരുപതോളം ഭക്ഷ്യ വിഭവങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു.

തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ മുഖ്യാതിഥിയായിരുന്നു. മണ്ണില്‍ നാം കാണുന്ന ഒന്നും കളയായ് കരുതേണ്ടതല്ല എന്നും മണ്ണിനെയും മണ്ണിലെ സസ്യ, ജന്തു സമ്പത്തിനെയും കൊന്നൊടുക്കുന്ന മാരക വിഷ വസ്തുക്കള്‍ ഒഴിവാക്കണമെന്നും മണ്ണാണ് ജീവന്‍ മണ്ണിലാണ് ജീവന്‍ എന്ന ചിന്ത നമുക്കുണ്ടാകണമെന്നും പദ്ധതി വിശദീകരണം നടത്തിയ ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഡോ. ആശ പറഞ്ഞു. കളനാശിനിരഹിത വയനാട് എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ കാര്‍ഷിക മേഖലയിലെ വിദഗ്ദര്‍ ക്ലാസെടുത്തു.

വളര്‍ന്ന് വരുന്ന പുതു തലമുറയക്ക് അന്യമാകുന്ന അറിവുകള്‍ പകര്‍ന്ന് നല്‍കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാടിന്റെ നന്‍മയാണ് വിളംബരം ചെയ്യുന്നത്. പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന് മാതൃകയായ തരിയോട് ജി.എല്‍.പി.സ്‌കൂള്‍ 'ഇലയറിവ് 2017 ' എന്ന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തി വരുന്നു. ചടങ്ങില്‍ കുട്ടികള്‍ തയ്യാറാക്കിയ 'തുമ്പയും തുളസിയും' ഇല പതിപ്പ് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി സണ്ണി പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി സീമ ആന്റണി, തരിയോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ആന്റണി, കൃഷി ഓഫീസര്‍ ഈശ്വര പ്രസാദ്, അനീഷ്, വിഷ്ണുദാസ്, ജിനേഷ് നായര്‍, സജിഷ ഷിബു, സജിനി സുരേഷ്, എം പി കെ ഗിരീഷ് കുമാര്‍, പി. ഷിബുകുമാര്‍, സി.സി. ഷാലി, എം മാലതി തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക വത്സ പി.മത്തായി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് എം.എ. ലില്ലിക്കുട്ടി നന്ദിയും പറഞ്ഞു.


English Summary: Kalayalla Vilayanu at Thariyodu School

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine