News

ലോക ജൈവ കോൺഗ്രസിലേക്ക് വയനാട്ടിൽ നിന്ന് അഞ്ച് കർഷകർ

കൽപ്പറ്റ: മൂന്ന് വർഷം കൂടുമ്പോൾ നടന്ന് വരുന്ന ലോക ജൈവ കോൺഗ്രസ് ഇതാദ്യമായി ഇന്ത്യയിൽ നടക്കുന്നു. ജൈവകൃഷി മേഖലയിലെ സൂക്ഷ്മ ചലനങ്ങൾ പോലും ചർച്ച ചെയ്യുകയും, ഈ മേഖലയിലെ വിജയ പരാജയങ്ങൾ വിലയിരുത്തി ശരിയായ പാതയിലേക്ക് നയിക്കാൻ സാങ്കേതിക ജ്ഞാനം നൽകി പോരുന്ന ലോക ജൈവ കോൺഗ്രസ്സ് നവംബർ 9 ന് തുടക്കമാകും.
 
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ  ഇന്ത്യാ എക്സ്പോ സെന്ററിൽ നടക്കുന്ന ലോക ജൈവ കോൺഗ്രസ്സിന് ഇന്ത്യയിൽ വേദിയൊരുങ്ങുന്നത് ഏറെ പ്രതീക്ഷകളോടെയാണ് സർക്കാരുകളും കർഷകരും നോക്കി കാണുന്നത്. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ, ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, സംസ്ഥാന പ്രാതിനിധ്യത്തിൽ കർഷകരും പങ്കെടുക്കും.മൂന്ന് വർഷത്തിലൊരിക്കൽ വിദേശ രാജ്യങ്ങളിൽ മാത്രം നടന്ന് വരുന്ന ജൈവ കോൺഗ്രസ്സിന്  ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ മൂവ് മെന്റ് (IFFOAM) ആണ് നേതൃത്വം വഹിക്കുന്നത്.
 
ലോകജാലകം ജൈവ വിപണിയിലേക്ക് എന്ന സന്ദേശമുയർത്തി നടത്തുന്ന ജൈവ കോൺഗ്രസ്സിൽ കൃഷിയെ സമഗ്രമായി പ്രതിപാദിക്കുന്ന പ്രദർശനങ്ങൾ, ശാസ്ത്രീയ സാങ്കേതിക സംവാദങ്ങൾ, വിജയ പരാജയങ്ങളുടെ വിലയിരുത്തൽ, കർഷകരുടേയും, ശാസ്ത്രജ്ഞരുടേയും, നയാസൂത്രകരുടേയും സംവാദങ്ങൾ എന്നിവയും നടക്കും
.
 ജൈവ ഉല്പന്നങ്ങളുടെ സ്ഥിര വിപണി ഉറപ്പ് വരുത്തുന്നതിന്നുള്ള പ്രത്യേക ബിസിനസ്സ് മീറ്റും  ആസൂത്രണം ചെയ്തിട്ടുണ്ട്.
ആറ് ലക്ഷത്തോളം വരുന്ന രേഖപ്പെടുത്തപ്പെട്ട, ഇന്ത്യൻ കർഷകരും, ഒരു രേഖയിലും ഇനിയും വരാത്ത അനേകം കർഷകരും ഉള്ള ഇന്ത്യയി ൽ ജൈവലോകം ജൈവഭാരതത്തിലൂടെ എന്ന ആശയവും, ചർച്ച ചെയ്യപ്പെടുന്നു. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ പ്രവിശ്യകളിൽ നടക്കുന്ന, ജൈവ കൃഷി മേഖലയിലെ നിർണ്ണായക വഴിതിരിവുകൾ സമ്മേളനം സൂക്ഷ്മമായി വിലയിരുത്തും.
 
കേരളം വ്യത്യസ്തമായ പരമ്പരാഗത അറിവുകളും നവീന ശാസ്ത്രീയ ഗഷേണങ്ങളും കോർത്തിണക്കി സുസ്ഥിരമായ കാർഷീക പ്രദർശനങ്ങൾ, ആണ് സംസ്ഥാന കൃഷിവകുപ്പ്, ഹോർട്ടികോപ്പ്, ഹോർട്ടികൾച്ചർ മിഷൻ, കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം, എസ്.എഫ്.എ.സി, കാർഷിക സർവ്വകലാശാല, സമേതി, ആത്മ, ഫാം ഇൻഫർമേഷൻ ബ്യൂറോ എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ ഒരുക്കുന്നത്.
 
 കേരളം  ജൈവ കാർഷിക നയത്തിലേക്ക് കൂടുതൽ ഉറച്ച ചുവടുകൾ വെക്കാൻ തയ്യാറെടുക്കുന്ന സന്ദർഭത്തിൽ കൃഷിവകുപ്പ് മന്ത്രി നേരിട്ട് നേതൃത്വം നൽകി പങ്കെടുക്കുന്ന ലോക ജൈവ കോൺഗ്രസ് കേരളത്തിന്റെ ജൈവലോകം ശക്തിപ്പെടുത്താൻ ഉതകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
വയനാട് ഓർഗാനിക് കൺസോർഷ്യത്തിൽ അംഗങ്ങളും പുൽപ്പള്ളിയിലെ കർഷകരുമായ  ജോസ് കോക്കണ്ടത്തിൽ, റോസമ്മ പാറശ്ശേരിൽ , മിനി പൈലി എന്നിവരും ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗം സി.ഡി.സുനീഷ്, ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഷാജി അലക്സാണ്ടർ എന്നിവരും  കൃഷി മന്ത്രിയോടൊപ്പമുള്ള കേരള സംഘത്തിൽ വയനാട്ടിൽ നിന്ന് ഉൾപ്പെട്ടിട്ടുണ്ട്.

English Summary: Organic World Congress (OWC)

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine