-
-
News
കണ്ടംചിറയെ കതിരണയിക്കാന്‍ സന്നദ്ധ പ്രവര്‍ത്തനം
മലബാറിലെ നെല്ലറകളിലൊന്നായ മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ കരുവോട്കണ്ടംചിറ കൃഷിയോഗ്യമാക്കാനുളള സന്നദ്ധ പ്രവര്‍ത്തനം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പയ്യൂര്‍ പ്രദേശത്തെ ഒന്ന്, പതിനഞ്ച്, പതിനാറ്, പതിനേഴ് വാര്‍ഡുകളിലായി ചിതറിക്കിടക്കുന്ന ഫലഭൂയിഷ്ടമായ മണ്ണ് മൂന്ന് പതിറ്റാണ്ടായി കൃഷി ചെയ്യാതെ കിടക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറയില്‍ സമ്പൂര്‍ണ്ണമായി കൃഷിയിറക്കാനുളള പദ്ധതിക്കാണ് കൃഷിവകുപ്പും മേപ്പയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി രൂപം നല്‍കിയിരിക്കുന്നത്.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും യുവജന സംഘടനാ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും മോട്ടോര്‍, ചുമട്ട്‌തൊഴിലാളികളും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അണിചേര്‍ന്നു. ഏഴ് പ്രാദേശിക സംഘാടക സമിതികള്‍ നിലമൊരുക്കല്‍ മുതല്‍ വിളവെടുക്കുന്നതുവരെയുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ചിറയിലിറങ്ങുവര്‍ക്ക് ഭക്ഷണവും ഫസ്റ്റ് എയ്ഡ് ഉള്‍പ്പെടെയുളള സൗകര്യങ്ങളും ഒരുക്കിയിരുന്നു. സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയവരെ മേപ്പയ്യൂറിലെ മോട്ടോര്‍ തൊഴിലാളികള്‍ അവരുടെ വാഹനങ്ങളില്‍ സൗജന്യമായി ചിറയിലെത്തിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇതിനുളള മുന്നൊരുക്കവും നടത്തിയിരുന്നു.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ റീന, കൃഷിഓഫീസര്‍ സ്മിതനന്ദിനി, ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ പി.പി. രാധാകൃഷ്ണന്‍ എന്നിവര്‍ ഭാരവാഹികളായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
English Summary: Kandamchira
Share your comments