മലയാളികളുടെ വിഷു ആഘോഷത്തിൻ്റെ അഭിവാജ്യഘടകമാണ് കണിക്കൊന്ന പൂക്കള്‍, സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ പൂത്തുലഞ്ഞു നിക്കുന്നു കൊന്ന മരം കാണാന്‍ മനോഹരമാണ്. കടുത്ത വേനലിനെ വകവയ്ക്കാതെ കണിക്കൊന്നപ്പൂക്കള്‍ ഇത്തവണ നേരത്തേ പൂത്തുവിടർന്നിരിക്കുന്നു. സാധാരണ ഏപ്രില്‍ മാസത്തിന്‍റെ ആദ്യത്തോടെ പൂത്തിരുന്ന കൊന്നപ്പൂക്കള്‍ പലയിടത്തും പൂത്തുവിടര്‍ന്നു കൊഴിഞ്ഞുതുടങ്ങി. കാലാവസ്ഥാ വ്യതിയാനമെന്നും ആഗോളതാപനം എന്നുമൊക്കെ പറയുമെങ്കിലും ഇതിനു പിന്നിലെ ശരിയായ കാരണം പലര്‍ക്കും അറിയില്ല.
കാഴ്ചയ്ക്ക് ഏറെ ആനന്ദം നല്‍കുന്ന ഈ പൂക്കളുടെ സ്വര്‍ണനിറവും പ്രത്യേക ഘടനയും എടുത്തുപറയത്തക്കതാണ്.വേനലില്‍ ഇലകള്‍ കൂടി കൊഴിയുന്നതോടെ പൂര്‍ണമായും സ്വര്‍ണനിറം പൊതിഞ്ഞ വൃക്ഷമായി കണിക്കൊന്ന മാറും. കണിക്കൊന്ന ഏറെ ഔഷധഗുണങ്ങളുള്ള വൃക്ഷം കൂടിയാണ് . വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ ഉപയോഗിക്കാറുണ്ട്.രക്തശുദ്ധിക്കും മലബന്ധം മാറ്റാനും ഈ പൂക്കള്‍ ആയുര്‍വേദ വൈദ്യര്‍ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങള്‍ അകറ്റുമെന്നും ആയുര്‍വേദ വിധികളില്‍ പറയുന്നു.

Share your comments