തിരുവനന്തപുരം: തൂക്കം 1700 കിലോ, ഭക്ഷണം ദിവസവും 60 കിലോ പഴങ്ങളും ഇലകളും, വില നാലരലക്ഷം! തിരുവനന്തപുരം പ്രസ്‌ക്ലബ് കനകക്കുന്ന് സൂര്യകാന്തി മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന കനകോത്സവം നേച്ചര്‍ ആന്‍ഡ് മീഡിയ എക്‌സ്‌പോയിലാണ് കര്‍ണന്‍ എന്നു പേരുള്ള പോത്തിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുറ വര്‍ഗത്തില്‍പ്പെട്ട പോത്താണ് സൂര്യകാന്തിയില്‍ കാണികളുടെ മനം കവരുന്നത്. പോത്തിനൊപ്പം നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്യാനും ഒന്നും തൊടാനും തിരക്കു കൂട്ടുകയാണ് സൂര്യകാന്തിയിലെത്തുന്ന മൃഗസ്‌നേഹികള്‍.
കര്‍ണന്‍ മാത്രമല്ല, ഇന്ത്യയുടെ അഭിമാനം എന്നറിയപ്പെടുന്ന ഗിരിവര്‍ഗത്തില്‍പ്പെട്ട കേരളത്തിലെ ഏറ്റവും വലിപ്പമുള്ള കാള, തമിഴ്‌നാടിന്റെ ആവേശമായ കങ്കായം ഇനത്തില്‍പ്പെട്ട ജെല്ലിക്കെട്ട് കാളകള്‍, കേരളത്തിന്റെ അഭിമാനമായ വെച്ചൂര്‍, കൃഷ്ണ, കപില പശുക്കള്‍ എന്നിവയും കാണികള്‍ക്കു കൗതുകം പകരുന്നു.
കാസര്‍ഗോഡ് കുള്ളന്‍, മണപ്പാറ ചെറുവള്ളി കാളകള്‍, ജമ്‌നാപ്യാരി ആടുകള്‍, 300 കിലോ വരെ വളര്‍ച്ചയുള്ള ബീറ്റല്‍, സിരോഹി, ചെണ്ട നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന തോലുകള്‍ ഉത്പാദിപ്പിക്കുന്ന കരോളി ആടുകള്‍, പുലിമുരുകന്‍, പഞ്ചവര്‍ണതത്ത, കായംകുളം കൊച്ചുണ്ണി, പറവ എന്നീ സിനിമകളിലുള്ള ആടുകള്‍, കുതിരകള്‍, പക്ഷികള്‍ എന്നിവയും കനകോത്സവത്തിനു മാറ്റു കൂട്ടുന്നു.
മാര്‍വാരി, കാല്‍പ്പാടി, ഹൈബ്രീഡ് കുതിരകളും സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ ശേഷിയുള്ള പക്ഷികളും ലോകത്തിലെ ഏറ്റവും വലിയ തത്ത വര്‍ഗങ്ങളും മനുഷ്യരുമായി ഇടകലര്‍ന്നു ജീവിക്കുന്ന ഉഴക വര്‍ഗത്തില്‍പ്പെട്ട പലയിനം പക്ഷികളും കനകോത്സവത്തിലുണ്ട്. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ പൂച്ചവര്‍ഗങ്ങളും വില കൂടിയ വര്‍ണമത്സ്യങ്ങളും വിവിധയിനം പ്രാവുകളും ലവ്‌ബേര്‍ഡുകളും വര്‍ഷം മുന്നൂറിലധികം മുട്ടികള്‍ ഇടുന്ന വിവി 380 കോഴികളും കരിങ്കോഴികളും കനകോത്സവത്തിലെത്തുന്നവര്‍ക്ക് കാഴ്ചയുടെ വിരുന്ന് നല്‍കുന്നു.
കഴിഞ്ഞ അഞ്ചിന് ഗവര്‍ണര്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്ത കനകോത്സവത്തില്‍ ദേശീയ മാധ്യമ എക്സിബിഷന്‍, നൃത്തോല്‍സവം, ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം, ചക്ക-മാമ്പഴ-വാഴ മഹോത്സവം, അലങ്കാര മല്‍സ്യ പ്രദര്‍ശനം, മെഡിക്കല്‍ എക്സ്പോ, ബാലഭാസ്‌കര്‍ സ്മാരക ബാന്‍ഡ്-ഡിജെ മല്‍സരങ്ങള്‍, ദേശീയ ഫോട്ടോഗ്രഫി മല്‍സരം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യമേളയില്‍ മുന്നൂറില്‍പ്പരം രുചിയേറുന്ന വിഭവങ്ങളും വിവിധയിനം പായസങ്ങളും ഒരുക്കിയിട്ടുണ്ട്.
കനകോത്സവം നാലാം ദിനത്തിലേക്ക്; മനം കവര്‍ന്ന് കര്‍ണനും ജെല്ലിക്കെട്ട് കാളകളും
തിരുവനന്തപുരം: തൂക്കം 1700 കിലോ, ഭക്ഷണം ദിവസവും 60 കിലോ പഴങ്ങളും ഇലകളും, വില നാലരലക്ഷം! തിരുവനന്തപുരം പ്രസ്‌ക്ലബ് കനകക്കുന്ന് സൂര്യകാന്തി മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന കനകോത്സവം നേച്ചര്‍ ആന്‍ഡ് മീഡിയ എക്‌സ്‌പോയിലാണ് കര്‍ണന്‍ എന്നു പേരുള്ള പോത്തിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
Share your comments