കണ്ണൂര്‍ തളിപ്പറമ്പിലെ കരിമ്പം ജില്ലാ കൃഷിത്തോട്ടം വിനോദസഞ്ചാര കേന്ദ്രമാക്കും. ഒന്നരക്കോടി രൂപ ചെലവഴിച്ചുള്ള പദ്ധതികളാണ് നടപ്പാക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി 50 ലക്ഷം ചെലവിടും. കരിമ്പം ഫാമിന് 113 വര്‍ഷത്തെ പഴക്കമുണ്ട്. 140 ഏകേകറില്‍ വ്യാപിച്ചു കിടക്കുന്ന ഫാം 1950ല്‍ ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബല്‍ ആണ് സ്ഥാപിച്ചത്.കാലപ്പഴക്കം കൊണ്ട് താമസയോഗ്യമല്ലാതായ ബംഗ്ലാവ് നവീകരിക്കുന്ന തുൾപ്പെടെ സമഗ്രമായ വികസന വിനോദസഞ്ചാര പദ്ധതിയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഫാമിൻ്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ ഡോക്യുമെന്ററി, വെബ്‌സൈറ്റ്, ഫോട്ടോകള്‍ ആലേഖനം ചെയ്ത കോഫി ടേബിള്‍ ബുക്ക്, ലൈബ്രറി എന്നിവയുടെ ഒരുക്കും.കൃഷിത്തോട്ടം നവീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതോടെ തൊഴിൽ സാധ്യതകൾക്കും വഴിതുറക്കും.വിനോദ സഞ്ചാരികള്‍ക്കായ് മികച്ച താമസ സൗകര്യവും ഒരുക്കും. ഫാമിലെ കുളത്തില്‍ ടൂറിസ്റ്റുകള്‍ക്ക് ചൂണ്ടയിടാനും പക്ഷി നീരിക്ഷണത്തിനും സൗകര്യമൊരുക്കും.വിശിഷ്ടാതിഥികളുടെ കൈയൊപ്പ് പതിഞ്ഞ രേഖകൾ ഇന്നും ഫാമിൽ സൂക്ഷിച്ചിട്ടുണ്ട്.
Share your comments