യുവകർഷകനായ സാനു മോനാണ് പരമ്പരാഗത കുറ്റിപയർ ഇനമായ കരിനീല പയർ കൃഷിയിൽ നേട്ടമുണ്ടാക്കിയത്. കാട്ടുകട പച്ചക്കറി ക്ലസ്റ്ററിന്റെ ഭാരവാഹിയാണ് സാനു മോൻ.തിരുവിഴ യിലെ പച്ചക്കറി വിപണന കേന്ദ്രത്തിൽ കരിനീല പയറിന് വലിയ ഡിമാന്റാണ്.ഇതേ തുടർന്നാണ് സമ്മിശ്ര കർഷക നായ സാനു മോൻ കരിനില പയർ കൃഷി വ്യപകമാക്കിയത്. ചേർത്തല കഞ്ഞിക്കുഴിയിലെ ജൈവകർഷകനായ സാനുവിന്റെ വകയായി നിരവധി പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.
പുതുവർഷത്തിൽ ,സാനുമോൻ 5ഏക്കർ സ്ഥലത്തു ചീര,വെണ്ട, മുളക്, കുക്കുമ്പർ, തണ്ണിമത്തൻ,ഇളവൻ, മത്തൻ,തക്കാളി,പയർ പാവൽ എന്നിവയാണ് കൃഷി ചെയ്തത്. ഇവയെല്ലാം നല്ലപോലെ വിളവ് ലഭിച്ചു. വിറ്റുപോവുകയും ചെയ്തു പച്ചക്കറി കൂടാെതെ മൽസ്യവും, കരിങ്കോഴിയും . മത്സ്യം വീട്ടിൽത്തന്നെ കുളത്തിൽ വളർത്തിയതിനാൽ ആവശ്യക്കാരേറെയായിരുന്നു.
കോഴി വില്പനയിലും സാനു കേമനായി. ഇവെയെല്ലാം വിൽക്കാനായി ചേർത്തല തിരുവിഴയിൽ നാഷണൽ ഹൈേവേയിൽ ഒരു കടയുണ്ട്. സാനു മോന് . അവിടെ ചെന്നാൽ ഏത് നാടൻ പച്ചക്കറിയും ലഭിക്കും. ഈ കടയിലൂെടെമറ്റു കർഷകർക്കും തങ്ങളുടെ ഉല്പന്നങ്ങൾ വില്കാം.
പുതുതായി നടത്തിയ കൃഷിയാണ് കരിനീല പയർ കൃഷി. കരിനീല പയർ കൃഷിയും നടത്തിയത് പൂർണ്ണമായും ജൈവരീതിയിലാണ്. കൃഷിക്ക് കാര്യമായ ഗുണം കിട്ടില്ല എന്നായിരുന്നു മിക്കവരുടേയും കണക്ക് കൂട്ടൽ. എന്നാൽ മികച്ച വിളവും കിട്ടി.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു വിളവെടുപ്പ് ഉദ് ഘാടനം നടത്തി.
Share your comments