സഹായിക്കാനുള്ള മനസ് എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല. എന്നാൽ ഇവിടെ പ്രായഭേദമെന്യേ ഒരു കൂട്ടം ആളുകൾ എന്ത് സഹായത്തിനും റെഡിയായുണ്ട്. ആ സഹായം നഷ്ടപ്പെടുന്ന നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനാണെങ്കിലോ !!!
കൃഷി സംബന്ധമായ എന്ത് സഹായത്തിനും റെഡിയായി ഇവിടെ ഒരു സേനയുണ്ട്. തൃക്കൊടിത്താനം കൃഷിഭവനോട് ചേർന്ന് പ്രവർത്തിക്കുന്ന, വിദഗ്ദ്ധ പരിശീലനം ലഭിച്ച, 25 അംഗ കാർഷിക കർമ്മസേന.
കൃഷിക്കായി നിലമൊരുക്കാനും തെങ്ങിനോ ചേനയ്ക്കോ ചേമ്പിനോ തടം എടുക്കുവാനും നടുന്നതിനും എന്നു വേണ്ട ഏത് കാർഷിക വൃത്തി ചെയ്യുവാനും ഇവർ തയ്യാറാണ്. ട്രാക്ടറും ട്രില്ലറും പുല്ല് വെട്ടിയും തെങ്ങ് കയറ്റയന്ത്രവും മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളിയും ഉൾപ്പെടെ ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കും.
ഇനി പച്ചക്കറിതെെ വേണമെങ്കിൽ, മണ്ണ് നിറച്ച ഗ്രോ ബാഗ് വേണമെങ്കിൽ, ജൈവവളം വേണമെങ്കിൽ, ജൈവ കീടനാശിനി വേണമെങ്കിൽ എല്ലാം ഇവരുടെ പക്കലുണ്ട്. കൃത്യമായ പരിശീലനം ലഭിച്ചവരായതിനാൽ തന്നെ ഇവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഉറക്കിപ്പൊടിച്ച ചാണകവും എഗ് അമിനോയും ഫിഷ് അമിനോയും ഗോമൂത്രവും ജീവാമൃതവും വേപ്പെണ്ണ എമൽഷനും വേപ്പിൻ പിണ്ണാക്കും ഒക്കെ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്നു.
സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും പയറും ഉഴുന്നും ചേനയും വഴുതനയും മുളകുമെല്ലാം കൃഷി ചെയ്തുവരുന്നു. കൂടാതെ നിരവധി മേളകളിലും ഇവരുടെ നിറ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. എല്ലാത്തിനും പിന്തുണയുമായി പ്രസിഡന്റ് PN മേനോനും സെക്രട്ടറി വിജയമ്മ തങ്കപ്പനും ട്രഷറർ ഷീബയും ഒപ്പമുണ്ട്.
തൃക്കൊടിത്താനം കൃഷിഭവനോട് ചേർന്ന് പഞ്ചായത്ത് കെട്ടിടത്തിലാണ് കർമ്മസേന പ്രവർത്തിക്കുന്നത്. കാർഷിക കർമ്മസേനയുടെ പ്രവർത്തനങ്ങൾ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും കഴിഞ്ഞ് വ്യാപിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന കർമ്മസേനയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണ്.
വിളിക്കൂ - 9497527384
CN രമ്യ, #KrishiJagran കോട്ടയം
വിളിക്കൂ... ഞങ്ങൾ റെഡി
സഹായിക്കാനുള്ള മനസ് എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല. എന്നാൽ ഇവിടെ പ്രായഭേദമെന്യേ ഒരു കൂട്ടം ആളുകൾ എന്ത് സഹായത്തിനും റെഡിയായുണ്ട്. ആ സഹായം നഷ്ടപ്പെടുന്ന നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനാണെങ്കിലോ !!! കൃഷി സംബന്ധമായ എന്ത് സഹായത്തിനും റെഡിയായി ഇവിടെ ഒരു സേനയുണ്ട്. തൃക്കൊടിത്താനം കൃഷിഭവനോട് ചേർന്ന് പ്രവർത്തിക്കുന്ന, വിദഗ്ദ്ധ പരിശീലനം ലഭിച്ച, 25 അംഗ കാർഷിക കർമ്മസേന. കൃഷിക്കായി നിലമൊരുക്കാനും തെങ്ങിനോ ചേനയ്ക്കോ ചേമ്പിനോ തടം എടുക്കുവാനും നടുന്നതിനും എന്നു വേണ്ട ഏത് കാർഷിക വൃത്തി ചെയ്യുവാനും ഇവർ തയ്യാറാണ്. ട്രാക്ടറും ട്രില്ലറും പുല്ല് വെട്ടിയും തെങ്ങ് കയറ്റയന്ത്രവും മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളിയും ഉൾപ്പെടെ ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കും. ഇനി പച്ചക്കറിതെെ വേണമെങ്കിൽ, മണ്ണ് നിറച്ച ഗ്രോ
Share your comments